HOME
DETAILS
MAL
ജില്ലാ ആശുപത്രിയില്‍ വെള്ളം വില്ലന്‍
backup
September 01 2016 | 23:09 PM
കണ്ണൂര്‍ സിറ്റി: ജില്ലാ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ ദിവസങ്ങളായി വെള്ളമില്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തില്‍. രോഗികളും കൂട്ടിരിപ്പുകാരും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടിലായി. മറ്റുള്ള വാര്‍ഡുകളിലും മറ്റും പോയി വെള്ളം ശേഖരിച്ചാണ് ആവശ്യത്തിന് ഉപയോഗിക്കുന്നത്. ചില ദിവസങ്ങളില്‍ രോഗികള്‍ക്ക് ആശ്വാസമായി രാവിലെയും വൈകുന്നേരവും കുറച്ചു സമയം വെള്ളമെത്തുന്നുണ്ടെങ്കിലും ഉപയോഗപ്പെടുത്താനാവാത്ത അവസ്ഥയാണ്. പൈപ്പ്ലൈനിലെ തകരാറ് കാരണമാവാം വെള്ളം ലഭിക്കാത്തതെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നുണ്ടെങ്കിലും ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്ലംബറുടെയും ഇലക്ട്രീഷ്യന്റെയും സേവനം ഉണ്ടെങ്കിലും തകരാറ് പരിഹരിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് രോഗികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."