HOME
DETAILS

India-Australia Test: മഴ കളിച്ചു; ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയില്‍  

  
December 18, 2024 | 6:51 AM

Rain played a role India-Australia third Test tied

ഇന്ത്യ- ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. രണ്ടാമത്തെ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 88  റണ്‍സിന് ഏഴു വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പിന്നീട് 275  റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ എട്ട് റണ്‍സ് എടുത്തു നിന്ന സമയങ്ങളില്‍ മഴ വില്ലനായി വന്നതോടെ മത്സരം ഉപേഷിക്കുകയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകള്‍ നേടി തിളങ്ങി. 

ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി കരുത്തുകാട്ടി. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ മുന്‍ നിര താരങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 10 പന്തില്‍ 22 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സാണ് ടീമിലെ ടോപ് സ്‌കോറര്‍. രണ്ട് വീതം സിക്‌സും ഫോറുമാണ് കമ്മിന്‍സ് നേടിയത്. 

നേരത്തെ ഒന്നാം ഇന്നിഗ്‌സില്‍ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 445  റണ്‍സാണ് നേടിയത്. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡും സ്റ്റീവന്‍ സ്മിത്തുമാണ് ഓസീസ് നിരയില്‍ മികച്ച പ്രകടനം നടത്തിയത്. ഹെഡ് 160  പന്തില്‍ 152  റണ്‍സും സ്മിത്ത് 190  പന്തില്‍ 101  റണ്‍സുമാണ് നേടിയത്. ഇന്ത്യന്‍ ബൗളിങ്ങില്‍ ഒന്നാം ഇന്നിഗ്‌സില്‍ ബുംറ ആറ് വിക്കറ്റുകള്‍ നേടി തിളങ്ങി. സിറാജ് രണ്ട് വിക്കറ്റും ആകാശ് ദീപ്, നിതീഷ് കുമാര്‍ റെഡ്ഢി എന്നിവര്‍ ഓരോ വിക്കറ്റും നേടി. 

ഒന്നാം ഇന്നിഗ്‌സില്‍ ഇന്ത്യ 260 റണ്‍സിനാണ് പുറത്തായത്. 134 പന്തില്‍ 84 റണ്‍സ് നേടി കെഎല്‍ രാഹുലും 123  പന്തില്‍ 77  റണ്‍സ് നേടി രവീന്ദ്ര ജഡേജയും മികച്ച പ്രകടങ്ങള്‍ പുറത്തെടുത്തു. നിലവില്‍ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 11 എന്ന നിലയില്‍ സമനിലയിലാണ് ഇരു ടീമുകളും. ഡിസംബര്‍ 26  മുതല്‍ 30 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുന്നത്.

Rain played a role, India-Australia third Test tied



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  14 days ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  14 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  14 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  14 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  14 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  14 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  14 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  14 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  14 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  14 days ago