HOME
DETAILS
MAL
മനോജ് വധം: പ്രതികളുടെ റിമാന്‍ഡ് 30 വരെ നീട്ടി
backup
September 01 2016 | 23:09 PM
തലശ്ശേരി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികളായ 18 സി.പി.എം പ്രവര്‍ത്തകരുടെ റിമാന്‍ഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി 30 വരെ നീട്ടി. കേസിലെ 12ാം പ്രതി കിഴക്കെ കതിരൂരിലെ രാമന് എന്ന പുത്തലത്ത് പൊയില്‍ എ രാമചന്ദ്രന് ഒഴികെയുള്ള റിമാന്‍ഡില്‍ കഴിയുന്ന 18 പ്രതികളെയാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.
2014 സെപ്റ്റംബര്‍ ഒന്നിനാണു മനോജ് കൊല്ലപ്പെട്ടത്. കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന് ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്.
ജയരാജനും മറ്റും കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. കേസ് നടപടി സി.ബി.ഐ കോടതിയിലേക്കു മാറ്റണമെന്ന സി.ബി.ഐ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."