ദക്ഷിണാഫ്രിക്കയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 മരണം; രക്ഷപ്പെട്ടത് എട്ടു വയസുകാരി മാത്രം
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കന്‍ പ്രവശ്യയായ ലിംപോപോയില്‍ 165 താഴ്ച്ചയുള്ള കൊക്കയിലേക്ക് ബസ് മറിഞ്ഞ് 45 മരണം. ബോട്‌സ്വാനയുടെ തലസ്ഥാനമായ ഗബുറോണില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെ മൊറിയയിലേക്ക് തീര്‍ഥാടകരുമായി പുറപ്പെട്ട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മൊകോപനെയ്ക്കും മാര്‍ക്കനും ഇടയിലുള്ള മാമത്‌ലകാല പര്‍വതപാതയിലാണ് അപകടമുണ്ടായത്
ബസില്‍ ആകെ 46 പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്ന എട്ട് വയസ്സുകാരി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
#BREAKING : Bus Accident Kills 45 In South Africa
— upuknews (@upuknews1) March 29, 2024
At least 45 people were killed as a result of a bus accident, South Africa's Department of Transportation said.
An 8-year-old girl is reportedly the only survivor.
The crash occurred near Mamatlakala in the northern province of… pic.twitter.com/15tGAbdAM0
പാലത്തിന് മുകളില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. കൈവരിയിലിടിച്ച് താഴ്ചയിലേക്ക് വീണ ബസ്സില്‍ നിന്നും തീ പടര്‍ന്നു.
മരിച്ച യാത്രക്കാരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."