HOME
DETAILS

നേരം വെളുക്കുമ്പോള്‍ പൂവന്‍ കോഴി കൂവുന്നത് എന്തുകൊണ്ടാണ് ....!

  
Web Desk
December 27, 2024 | 9:32 AM

Why does the rooster crow at dawn

കോഴികളും മലയാളികളും തമ്മില്‍ ആത്മബന്ധം തന്നെയുണ്ട്. നമ്മുടെ പ്രിയപ്പെട്ട വിഭവം കൂടെയാണ് ചിക്കന്‍. ഇറച്ചിയും മുട്ടയും ഒക്കെ നമുക്കില്ലാതെ പറ്റുകയുമില്ല. ഗ്രാമങ്ങളിലാണ് കോഴികൂവുന്നത് ഏറ്റവും കൂടുതല്‍ കേള്‍ക്കാറുള്ളത്. മിക്കവീടുകളിലും കോഴികളുണ്ടാവാറുമുണ്ട്. എന്തുകൊണ്ടാണ് പൂവന്‍കോഴികള്‍ പുലര്‍ച്ചെ ഉണര്‍ന്നു കൂവുന്നത്.

പഴമക്കാര്‍ക്കൊരു ചൊല്ലുണ്ട്. കോഴി കൂവിയാല്‍ നേരം വെളുത്തെന്നും എഴുന്നേല്‍ക്കാന്‍ സമയമായെന്നും. രാവിലെ കോഴികൂവുന്നത് എല്ലാവരും കേള്‍ക്കുന്നതുമാണ്. ചിലര്‍ക്ക് കോഴികൂവുന്നത് ഇഷ്ടവുമല്ല. കാരണം നന്നായി ഉറങ്ങുന്ന സമയത്തായിരിക്കും കോഴിയുടെ കൂവല്‍. ഉറക്കവും സമാധാനവും പോവുന്നതു കൊണ്ട് പലര്‍ക്കും ഇത് ദേഷ്യമാണ്.  

 

 

kooo.jpg

ചിന്തിച്ചിട്ടുണ്ടോ എന്താണ് ഇതിനു പിന്നിലെ കാരണമെന്ന്. വിദഗ്ധര്‍ പറയുന്നത് കോഴികളില്‍ ഒരു ബയോളജിക്കല്‍ ക്ലോക്ക്  ഉണ്ടെന്നാണ്. സര്‍ക്കാഡിന്‍ റിഥം എന്നാണ് ഇത് അറിയപ്പെടുന്നത്. കോഴികള്‍ പുലര്‍ച്ചെ കൂവുന്നതിനു കാരണം ഇതാണെന്നാണ് ഇവരുടെ അഭിപ്രായം. ഈ ക്ലോക്കുകളാണ് കോഴികളുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. ഇവ കോഴിയുടെ തലച്ചോറിനു നല്‍കുന്ന സിഗ്നലുകളാണ് കോഴികൂവുന്നതിനുള്ള കാരണം.

അതായത് പുലര്‍ച്ചെ പതിയ്ക്കുന്ന സൂര്യവെളിച്ചം ആണ് ഈ ക്ലോക്കിനെ പ്രവര്‍ത്തനക്ഷമമാക്കുന്നത്. കോഴികളുടെ കണ്ണുകള്‍ സെന്‍സിറ്റീവായതിനാല്‍ സൂര്യപ്രകാശം തട്ടുമ്പോള്‍ തന്നെ ഇവയുടെ തലച്ചോറിലേക്ക് സിഗ്നലെത്തും. ഇതോടെ കോഴി കൂവും. മാത്രമല്ല, ബാക്കി കോഴികളെ ഉണര്‍ത്താനും കൂവല്‍ വിദ്യയാണ് ഇവര്‍ ഉപയോഗിക്കുന്നത്. പിടക്കോഴികളെ ആകര്‍ഷിക്കാനും പൂവന്‍കോഴി കൂവുകയാണ് ചെയ്യുക.

 

aaeaae.jpg

മറ്റു പക്ഷികളും അതിരാവിലെ അവരുടേതായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുള്ളതും നമ്മള്‍ കേള്‍ക്കാറുണ്ട്. കോഴി വളര്‍ത്തുപക്ഷി ആയതുമൂലം നാം അത് കൂടുതല്‍ ശ്രദ്ധിക്കുന്നതാവാം. പൂവന്‍കോഴിയാണ് നേതാവ്. മറ്റുകോഴികളെ ഉണര്‍ത്തേണ്ടത് തന്റെ കര്‍ത്തവ്യമായതിനാല്‍ തന്നെ ആദ്യം ഉണരുകയും മറ്റുള്ളവരെ ഉണര്‍ത്തുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കൂവുക എന്നത് പൂവന്റെയൊരു പൊതുസ്വഭാവമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണീരോടെ അന്ത്യാജ്ഞലി അര്‍പ്പിച്ച് ആയിരങ്ങള്‍; സലീംകുമാറിന് വിട നല്‍കി നാട്

Kerala
  •  2 days ago
No Image

ദുബൈ ഹാർബറിനെയും ശൈഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ 90% പണികളും പൂർത്തിയായി

uae
  •  2 days ago
No Image

കനത്ത മഴ; ഇടുക്കിയില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം; വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ വിലക്ക്

Kerala
  •  2 days ago
No Image

ഇന്ധനവില കൂടിയെങ്കിലും പതറാതെ യുഎഇ ഡ്രൈവർമാർ; ചെലവ് കുറയ്ക്കാൻ പുത്തൻ വഴികൾ; ആഴ്ചയിൽ ലാഭിക്കുന്നത് 100 ദിർഹം വരെ

uae
  •  2 days ago
No Image

'മത്സര ദിവസം മാത്രം വരുക, കഴിഞ്ഞാല്‍ ഉടന്‍ തിരിച്ചു പോവുക'; ഇറാന്‍ ടീമിന് കടുത്ത നിയന്ത്രണവുമായി യു.എസ്

Football
  •  2 days ago
No Image

'നട്ടതല്ല സാറേ, തനിയെ മുളച്ചതാ'; വീട്ടുവളപ്പില്‍ 360 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി, മധ്യവയസ്‌കന്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

ഗൾഫ് യാത്രക്കാർക്ക് തിരിച്ചടി; യുഎഇയിൽ നിന്നും പ്രമുഖ അറബ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 35% വരെ വർദ്ധിച്ചേക്കും

uae
  •  2 days ago
No Image

ബംഗാളില്‍ മദ്രസകളുടെ ഡാറ്റകള്‍ ശേഖരിക്കാന്‍ സുവേന്ദു സര്‍ക്കാര്‍; നീക്കം വന്ദേമാതരം നിര്‍ബന്ധമാക്കിയതിന് പിന്നാലെ

Kerala
  •  2 days ago
No Image

ബറക്ക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; അന്താരാഷ്ട്ര സംരക്ഷണം വേണമെന്ന് യുഎഇ

uae
  •  2 days ago
No Image

പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഷിഗല്ല തടയാന്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍

Kerala
  •  2 days ago