ഓണത്തെ വരവേറ്റ് സാഹിത്യ അക്കാദമിയുടെ പുസ്തകോത്സവം
തൃശൂര്‍: ഓണത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമിയുടെ പുസ്തകോത്സവം വൈലോപ്പിളളി ഹാളില്‍ ആരംഭിച്ചു. അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ എസ്.പി നമ്പൂതിരിക്ക് പുസ്തകം നല്‍കിയാണ് പുസ്തകോത്സവത്തിന് തുടക്കം കുറിച്ചത്.
സെപ്റ്റംബര്‍ 18 വരെ പുസ്തകോത്സവം നടക്കും. കാളിദാസ കൃതികളുടെ നവീകരിച്ച പതിപ്പ് മാഘന്റെ ശിശുപാലവധം, വിജയകുമാര്‍ മേനോന്റെ ഭാരതീയ ലാവണ്യ വിചാരവും കലാപാരമ്പര്യവും, മലയാള കവിതാ സാഹിത്യ ചരിത്രം, കഥാസാഹിത്യ ചരിത്രം, നോവല്‍ സാഹിത്യ ചരിത്രം, വിവിധ ഭാഷാ സാഹിത്യ ചരിത്രം, സംഘം കൃതികള്‍, ഭാഷാശബ്ദ കല്‍പദ്രുമം തുടങ്ങി പുതിയ എഴുത്തുകാരുടെ കൃതികള്‍ വരെ പുസ്തകോത്സവത്തിലുണ്ട്.
പുസ്തകങ്ങള്‍ക്ക് 10 മുതല്‍ 60 ശതമാനം വരെ വിലക്കിഴിവുണ്ട്.
സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളുടെ സിലബസിലുളള പുസ്തകങ്ങളും അധിക വായനയ്ക്ക് വേണ്ടിയുളള വൈജ്ഞാനിക ഗ്രന്ഥങ്ങളും പുസ്തകോത്സവത്തിന്റെ പ്രത്യേകതയാണ്. സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന സാഹിത്യ ചക്രവാളം, സാഹിത്യ ലോകം, മലയാളം ലിറ്റററി സര്‍വെ എന്നിവക്ക് വാര്‍ഷിക വരിസംഖ്യ അടക്കാനുളള അവസരവും പുസ്തകോത്സവത്തിലുണ്ട്.
ചടങ്ങില്‍ ലളിതാ ലെനിന്‍, അക്കാദമി പബ്ലിക്കേഷന്‍ മാനേജര്‍, ഇ.ഡി. ഡേവീസ് തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് എട്ട് വരെയാണ് സന്ദര്‍ശക സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."