HOME
DETAILS
MAL
സി.ഡി.എസ് ഭാരവാഹിയുടെ ഓണറേറിയം: കൗണ്‍സില്‍ യോഗത്തില്‍ ബഹളം
backup
September 02 2016 | 01:09 AM
ഷൊര്‍ണൂര്‍: നഗരസഭ സി.ഡി.എസ് ഭാരവാഹിയുടെ ഓണറേറിയം സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ അംഗങ്ങളിലും ഒച്ചപ്പാടിന് ഇടയാക്കി. സി.ഡി.എസ് അക്കൗണ്ടന്റായിരുന്ന വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്നായിരുന്ന പി. നിര്‍മ്മല ജോലി രാജി വെക്കുന്നതുവരെയുള്ള ശമ്പളം ലഭിക്കാത്തതില്‍ നിര്‍മ്മല പ്രതിഷേധവുമായി വന്നു.
ഒന്‍പതു മാസമായി ചെയര്‍പേഴ്സനോടും സെക്രട്ടറിയോടും നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു അനുകൂല നടപടിയും ഉണ്ടായില്ലെന്ന് നിര്‍മ്മല പരാതിപ്പെട്ടു.
ഇതു സംബന്ധിച്ചുള്ള ഫയല്‍ പരിശോധിച്ച് നടപടി എടുക്കാമെന്ന് ചെയര്‍പേഴ്സണ്‍ വി.വിമല ഉറപ്പു നല്കി. പ്രതിപക്ഷത്തുനിന്ന് പി.കെ. ശ്രീകണ്ഠന്, ഭരണപക്ഷത്ത് നിന്ന് ജയപാലന്, നിര്‍മ്മല പ്രസംഗിച്ചു. ചെയര്‍പേഴ്സണ്‍ വി.വിമല അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."