അസൗകര്യത്തില്‍ പ്രയാസപ്പെട്ട് ചാവക്കാട് സബ്ട്രഷറി
ചാവക്കാട്: എല്ലാ മാസാദ്യത്തിലും പെന്ഷന് കൈപറ്റാന്‍ ചാവക്കാട് മിനി സിവില്സ്റ്റേഷന് കെട്ടിടത്തിലെ സബ് ട്രഷറിയിലത്തെുന്നവര്ക്ക് മൂത്രമൊഴിക്കണമെങ്കില്‍ വൃത്തിയും വെടിപ്പും സൗകര്യവുമുള്ള കക്കൂസ് പോലുമിവിടെ ഒരുക്കിയിട്ടില്ല. ദുര്‍ഗന്ധവും മലിന്യവും നിറഞ്ഞ കക്കൂസിലേക്ക് പോകാന്‍ വൃദ്ധരായ പെന്‍ഷന്‍കാര്‍ മടിക്കുകയാണ്. പ്രായമായ ഇവരില്‍ പലര്‍ക്കും പ്രമേഹവും മറ്റു രോഗങ്ങളുമുള്ളതിനാല്‍ ഇത്തരം ആവശ്യങ്ങള്‍ പതിവാണെന്ന് അറിയുമ്പോഴും അധികൃതര്‍ അതിനൊരുങ്ങുന്നില്ലന്ന ഇവര്‍ ആക്ഷേപിക്കുന്നു. മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ചാവക്കാട് താലൂക്ക് സബ് ട്രഷറി.
പുതിയ പാലത്തിന്റെ അഗ്ഗ്രപാച്ച് റോഡില്‍ നിന്ന് നേരെ ഈ കെട്ടിടത്തിലേക്ക് മറ്റൊരു ചെറിയ പാലം വഴിയാണ് കയറുന്നത്. നേരെ കയറി ചെല്ലുന്ന ഭാഗം ഒന്നാം നിലയിലാണ്. ഇവിടെന്ന് താഴേക്ക് രണ്ട് നിരയിലെ സ്റ്റെപ്പുകള്‍ ഇറങ്ങി വേണം ഗ്രൗണ്ട് ഫ്ളോറിലെ ട്രഷറിയിലത്തൊന്. തിരിച്ച് റോഡിലത്തൊനും ഇതേ സ്റ്റെപ്പുകള്‍ കയറണം. രോഗികളും വയോധികരുമാണ് ഇവിടെ എത്തുന്നവരിലേറെയെന്നതിനാല് ട്രഷറി ആളുകള്‍ക്ക് നേരെ നടന്നത്തൊന്‍ പ്രയാസമില്ലാത്ത ഒന്നാം നിലയിലാക്കണമെന്നാണ് പെന്‍ഷനേഴ്സിന്റെ ആവശ്യം. ചാവക്കാട് താലൂക്കിലെ വിവിധ മേഖലയില്‍ നിന്ന് പെന്ഷന് പണം വാങ്ങാനത്തെുന്നവരിലേറേയും പ്രായത്തിന്റെ ബലഹീനതയും അവശതയും അനുഭവിക്കുന്നവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."