HOME
DETAILS

എ.ടി.എമ്മില്‍ നിന്നു പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

  
backup
September 02, 2016 | 4:57 PM

%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a4


മൂന്നാര്‍: എ.ടി.എം കൗണ്ടറില്‍ നിന്നു പണം തട്ടിയെടുത്ത രണ്ടു പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ ചാപ്പാറ കടമറ്റത്ത് വീട്ടില്‍ ടി.വി ദില്‍മോന്‍(27), കൂത്താട്ടുകുളം ചോരക്കുഴി വെട്ടിക്കാട്ട് വീട്ടില്‍ റോണി (33) എന്നിവരെയാണ് മൂന്നാര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റിലെ തൊഴിലാളി മുരുകദാസി(52) ന്റെ ബാങ്ക ് അക്കൗണ്ടില്‍ നിന്നു 30000 രൂപയാണ് പ്രതികള്‍ കവര്‍ന്നത്.
സംഭവത്തെപ്പറ്റി പൊലിസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ മുരുകദാസ് മൂന്നാര്‍ എസ്ബിഐ ശാഖയില്‍ പണയംവച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ എത്തി. ബാങ്കില്‍ തിരക്കായതിനാല്‍ പണം സി.ഡി.എം മുഖേന നിക്ഷേപിക്കാന്‍ അധിക്യതര്‍ ആവശ്യപ്പെട്ടു. മെഷീന്‍ മുഖേന പണമിടപാടുകള്‍ നടത്താന്‍ വശമില്ലാത്ത മുരുകദാസ് കൗണ്ടറില്‍ നിന്നിരുന്ന ദില്‍മോന്‍, റോണി എന്നിവരെ സമീപിച്ചു. ഇരുവരും പണം സി.ഡി.എമ്മില്‍ നിക്ഷേപിച്ചശേഷം അക്കൗണ്ടില്‍ പണമെത്തിയത് പരിശോധിക്കണമെന്ന വ്യാജേന എ.ടി.എം കാര്‍ഡ് ആവശ്യപ്പെട്ട് രഹസ്യ നമ്പര്‍ ചോദിച്ചറിഞ്ഞു. പണം അക്കൗണ്ടിലെത്തിയതായുള്ള രസീത് മുരുകദാസിന് കൈമാറിയശേഷം ഇരുവരും പണം തട്ടിയെടുക്കുകയായിരുന്നു.
ബാങ്കില്‍ മടങ്ങിയെത്തിയ മുരുകദാസ് സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ ശ്രമിക്കവെ പണം അക്കൗണ്ടിലില്ലെന്ന് ജീവനക്കാരന്‍ അറിയിച്ചു. തുടര്‍ന്ന് ബാങ്ക് അധിക്യതര്‍ സംഭവം പൊലിസിനെ അറിയിക്കുകയായിരുന്നു. എ.ടി.എം കൗണ്ടറിലെ സിസിടിവിയുടെ സഹായത്തോടെ വൈകുന്നേരം എട്ടു മണിയോടെ പ്രതികളെ ബാങ്കിന്റെ പരിസരത്തുനിന്ന് പൊലിസ് അറസ്റ്റ് ചെയ്തതു. മൂന്നാര്‍ ടൗണില്‍ ഹോംസ്‌റ്റേ നടത്തുകയാണ് പ്രതികള്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  7 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  7 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  7 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  7 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  7 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  7 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  7 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  7 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  7 days ago