HOME
DETAILS

'ഉക്രൈനികളായിരുന്നെങ്കില്‍..സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളുമുള്ള ഏതെങ്കിലും നാട്ടുകാരായിരുന്നെങ്കില്‍ ലോകം രോഷാകുലമായേനേ...ഞങ്ങള്‍ക്കായി ഒച്ച വെച്ചേനെ' ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു

  
Web Desk
January 10 2025 | 07:01 AM

Palestinian Journalists Protest Global Silence Over Israeli Airstrikes Demand Justice

'ഞങ്ങള്‍ ഉക്രൈനികളായിരുന്നെങ്കില്‍..സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളുമുള്ള ഏതെങ്കിലും നാട്ടുകാരായിരുന്നെങ്കില്‍ ലോകം രോഷാകുലമായേനേ...ഞങ്ങള്‍ക്കായി ഒച്ച വെച്ചേനെ' 46000ത്തിലേറെ മനുഷ്യരുടെ മയ്യിത്തുകളില്‍ കയറി നിന്നുള്ള ലോകത്തിന്റെ മൗനത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടി ഫലസ്തീനിലെ മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. വ്യാഴാഴ്ച ഇസ്‌റാഈലിന്റെ മരണ വിമാനങ്ങള്‍ക്ക് കീഴെ ഫലസ്തീനില്‍ ശേഷിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു ചേര്‍ത്ത പ്രസ്മീറ്റിലാണ് ലോകത്തിന്റെ നിശബ്ദതക്കു മേല്‍ അവര്‍ തീയായത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ തങ്ങളെ നിരാശപ്പെടുത്തിയെന്ന് അവര്‍ തുറന്നടിച്ചു. 

'ഇനിയുമെത്ര മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ കൊല്ലപ്പെടുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. നിങ്ങള്‍ക്ക് ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയും. ഇസ്‌റാഈലിന്റെ ക്രൂരതകള്‍ക്ക് അറുതി വരുത്താന്‍ കഴിയും' അന്താരാഷ്ട്ര മാധ്യമങ്ങളോട് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. 

'ഞങ്ങളുടെ സന്ദേശം വ്യക്തമാണ്. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണ്. ഞങ്ങള്‍ ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകരാണ്. ലോകം ഞങ്ങളെ നിരാശപ്പെടുത്തിയിരിക്കുന്നു. പ്രത്യേകിച്ച അന്താരാഷ്ട്ര മാധ്യമ സമൂഹം'- മാധ്യമപ്രവര്‍ത്തകനായ അബൂബക്കര്‍ ആബിദ് ചൂണ്ടിക്കാട്ടി. ദൈര്‍ അല്‍ ബലാഹിലെ അല്‍ അഖ്‌സ രക്തസാക്ഷി ആശുപത്രിയിലായിരുന്നു പ്രസ്മീറ്റ്. 

200 ലേറെ പത്രപ്രവര്‍ത്തകരേയും മറ്റ് മീഡിയാ വര്‍ക്കേഴ്‌സിനേയുമാണ് ഇസ്‌റാഈല്‍ ഇക്കാലയളവില്‍ കൊന്നൊടുക്കിയത്. ഏത് യുദ്ധ മുഖത്തും മാധ്യമപ്രവര്‍ചത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര നിയമം ശക്തമായി നിഷ്‌ക്കര്‍ഷിക്കുന്നുണ്ടെങ്കിലും ഫലസ്തീനില്‍ ഇതല്ല സംഭവിക്കുന്നത്. പ്രസ് എന്നെഴുതിയ ജാക്കറ്റ് ധരിച്ചിരിക്കെയാണ് ഇവിടെ മാധ്യമ പ്രവര്‍ത്തകരെ ഇസ്‌റാഈല്‍ കൊന്നൊടുക്കുന്നത്.

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യയെ കുറിച്ച് ഞങ്ങള്‍ സമ്പൂര്‍ണവും സമഗ്രവുമായി അക്ഷീണം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഉറപ്പായും ഇത് ഞങ്ങള്‍ക്കെതിരായ വംശഹത്യയാണ്. ഞങ്ങള്‍ ജോലി ചെയ്യുന്നിടത്തും താമസിക്കുന്ന ടെന്റുകളിലും അവര്‍ ചെയ്തു കൊണ്ടിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ, സഹപ്രവര്‍ത്തകരുടെ, സുഹൃത്തുക്കളുടെ കുടുംബാംഗങ്ങളുടെ വേര്‍പാടിന് മേല്‍ കണ്ണീര്‍ പൊഴിക്കുന്ന ഞങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. സാധ്യമായ വഴികളിലൂടെയെല്ലാം അവര്‍ ഞങ്ങളെ കൊന്നൊടുക്കുന്നതും നിങ്ങള്‍ കാണുകയാണ്. ഞങ്ങളെ അവര്‍ തീകൊളുത്തി കൊന്നു. ദഹിപ്പിക്കപ്പെട്ടു. ഛിന്നഭിന്നമാക്കി. എന്തിനേറെ കുടല്‍മാലകള്‍ വരെ വലിച്ച് പുറത്തിട്ട് ഞങ്ങളുടെ മരണത്തെ അവര്‍ ആഘോഷിക്കുന്നു. ഇപ്പോഴിതാ മരവിച്ച് മരിക്കുകയാണ് ഞങ്ങള്‍- ആബിദ് പറഞ്ഞു. 

ഇനിയും എങ്ങനെയൊക്കെ ഞങ്ങളെ കൊല്ലുന്നതാണ് നിങ്ങള്‍ക്ക് കാണേണ്ടത്. ഇനിയുമേറെ ഭീകരമായെങ്കിലേ നിങ്ങള്‍ ഇടപെടുകയുള്ളൂ എന്നാണോ- അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ എന്ത് ദുരിതത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് വിവരിക്കാന്‍ വാക്കുകളില്ല. നിങ്ങള്‍ കാണുന്നുണ്ട് ഞങ്ങളെ. ഉപരോധങ്ങളിലും മരണമഴകളിലും ഞങ്ങളുടെ ശരീരം ദുര്‍ബലമായതും ക്ഷീണിച്ചതും മെലിഞ്ഞതും നിങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ കര്‍മപാതയില്‍ നിന്ന് പിന്മാറിയിട്ടില്ല. ഇതും നിങ്ങള്‍ കാണുന്നുണ്ട്- അദ്ദേഹം രോഷാകുലനായി. ഞങ്ങള്‍ ധരിക്കുന്ന പ്രസ് ജാക്കറ്റുകള്‍ ആണ് അവരിപ്പോള്‍ ഉന്നം വെക്കുന്നത്- അദ്ദേഹം പറഞ്ഞു. 

'ഞങ്ങള്‍ ഉക്രൈനികളായിരുന്നെങ്കില്‍..സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളുമുള്ള ഏതെങ്കിലും നാട്ടുകാരായിരുന്നെങ്കില്‍ ലോകം രോഷാകുലമായേനേ...ഞങ്ങള്‍ക്കായി ഒച്ച വെച്ചേനെ. ഞങ്ങള്‍ക്ക് ഒരേഒരവകാശമേ ഉള്ളൂ. അത് മരിക്കാനാണ്. അംഗഭംഗം വരുത്തപ്പെടാനും' അദ്ദേഹം ആഞ്ഞടിച്ചു. 

'ഞങ്ങള്‍ ഞങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ ഉന്മൂലനം റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ക്രൂരതകളുടെ എല്ലാ അതിരുകളും ലംഘിച്ച് ഇസ്‌റാഈല്‍ നരവേട്ട ഒന്നരവര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ ഞങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിലകൊള്ളണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട്, മാധ്യമപ്രവര്‍ത്തകരോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ഞങ്ങള്‍ ലോകത്തെ മറ്റേതൊരു മാധ്യമപ്രവര്‍ത്തകരേയും പോലെയാണ്. ലോകത്തെ മറ്റേത് റിപ്പോര്‍ട്ടര്‍ക്കും തുല്യരാണ് ഞങ്ങളും. വംശമോ നിറമോ കുലമോ ഏതെന്ന ചോദ്യത്തിന് പോലും ഇവിടെ ഇടമില്ല. മാധ്യമപ്രവര്‍ത്തനം ഒരു കുറ്റമല്ല. ഞങ്ങള്‍ ടാര്‍ഗറ്റുമല്ല-ആബിദ് പറഞ്ഞു നിര്‍ത്തി. 

2023 ഒക്ടോബര്‍ മുതല്‍ ആരംഭിച്ച ഇസ്‌റാഈല്‍ വംശഹത്യയില്‍ 46000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.200 ലേറെ മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

സ്വത്ത് വീതംവെയ്ക്കുന്നതിനെച്ചൊല്ലി തർക്കം; പ്രമുഖ വ്യവസായിയെ കുത്തിക്കൊന്ന് മകളുടെ മകൻ

National
  •  2 days ago
No Image

കുറഞ്ഞ നിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരം; വൈകിയാൽ ടിക്കറ്റ് നിരക്ക് നാലിരട്ടി ആയേക്കാം

uae
  •  2 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 72 കാരന്‍ പിടിയിൽ

Kerala
  •  2 days ago
No Image

അപൂര്‍വ്വ രക്തത്തിനായി ഇനി ഓടിനടക്കേണ്ട; കേരള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി

Kerala
  •  2 days ago
No Image

ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിൽ സിം​ഗപ്പൂർ ഒന്നാമത്; പട്ടികയിൽ ഒരേയൊരു അറബ് രാജ്യം മാത്രം

uae
  •  2 days ago
No Image

റമദാന്‍ വ്രതം പരിഗണിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം മാറ്റണമെന്ന് നിവേദനം

Kerala
  •  2 days ago
No Image

കൊലക്കേസ് പ്രതിയെ വിട്ടയക്കാൻ ജില്ലാ ജയിലിലേക്ക് രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ്; അജ്ഞാതനെ തേടി പൊലീസ്

National
  •  2 days ago
No Image

ഡൽഹി ”മുസ്തഫബാദ്” മണ്ഡലത്തിന്റ പേര് ”ശിവപുരി” എന്ന് മാറ്റും; വിവാദ പ്രസ്താവനയുമായി നിയുക്ത ബിജെപി എംഎൽഎ

National
  •  2 days ago
No Image

മെസിയേക്കാൾ മികച്ച താരം അദ്ദേഹമാണ്: ജർമൻ ലോകകപ്പ് ഹീറോ

Football
  •  2 days ago