HOME
DETAILS

സി.പി.എം പ്രവര്‍ത്തകന്‍ കാട്ടാക്കട അശോകന്‍ വധം: 8 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  
January 10, 2025 | 9:11 AM

cpim-worker-kattakkada-ashokan-murder-8-rss-workers-convicted

തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയും സി.പി.എം പ്രവര്‍ത്തകനുമായ അശോകന്‍ വധക്കേസില്‍ എട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ഈ മാസം 15 ന് ശിക്ഷ വിധിക്കും. 

ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അണ്ണി എന്ന അശോകന്‍, പഴിഞ്ഞി എന്ന പ്രശാന്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസില്‍ ആകെ 19 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ മാപ്പുസാക്ഷിയാവുകയും ചെയ്തു. 

സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. 

2013 മെയ് അഞ്ചിനാണ് സിപിഎം പ്രവര്‍ത്തകനായ അശോകന്‍ കൊല്ലപ്പെട്ടത്. പ്രധാനപ്രതി ശംഭു പലിശയ്ക്ക് പണം നല്‍കിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. വടിവാളും വെട്ടുകത്തിയും അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ അകറ്റിയശേഷമാണ് അശോകനെ ആക്രമിച്ചത്. ആലക്കോട് ജങ്ഷനില്‍ ചോരയില്‍ കുളിച്ചുകിടന്ന അശോകനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  3 days ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  3 days ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  3 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  3 days ago
No Image

മന്ത്രിയാക്കമെന്ന് എം.എല്‍.എ വിദ്യയ്ക്ക് 'വാഗ്ദാനം' നല്‍കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസ് : രണ്ടുപേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

2,895 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്.ബി.ഐ അന്വേഷണം

Football
  •  3 days ago
No Image

അല്‍ ദഫ്‌റയിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ് വിപുലീകരണം; മദീനത് സായിദ്, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

uae
  •  3 days ago
No Image

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡെന്റല്‍ കോളജ് അധ്യാപകന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നോട്ടിസ്

Kerala
  •  3 days ago
No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  3 days ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  3 days ago