HOME
DETAILS
MAL
ഇലക്ട്രിക് സ്‌കൂട്ടറിനു പിന്നില്‍ ലോറി ഇടിച്ചു; ചാലക്കുടിയില്‍ ഒരാള്‍ മരിച്ചു
January 10, 2025 | 10:14 AM
തൃശൂര്‍: തൃശൂര്‍ ചാലക്കുടിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പഴൂക്കര സ്വദേശി ജോര്‍ജ് (73)ആണ് മരിച്ചത്. ഇന്ന് 11 മണിയോടുകൂടിയായിരുന്നു അപകടം. ചാലക്കുടി റെയില്‍വേ സ്റ്റേഷന് മുന്‍വശത്ത് വെച്ചാണ് അപകടമുണ്ടായത്. ചാലക്കുടിയിലേക്ക് വരികയായിരുന്ന ജോര്‍ജിന്റെ ഇലക്ട്രിക് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കമ്പിയുമായി പാലക്കാട്ടേക്ക് പോവുകയായിരുന്നു ലോറി. 20 മീറ്ററോളം സ്‌കൂട്ടര്‍ വലിച്ചിഴച്ച് കൊണ്ടുപോയി.
ജോര്‍ജിനെ ഉടന്‍ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."