
2025ല്‍ ലോകത്തെ ഏറ്റവും ശക്തമായ 10 പാസ്‌പോര്‍ട്ടുകളില്‍ യു.എ.ഇയുടെതും; ഇന്ത്യയുടെ സ്ഥാനം അറിയാം | Top 10 list

അബൂദബി: ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളില്‍ ഒന്നായി യു.എ.ഇയുടെത്. മികച്ച ആദ്യ പത്ത് പാസ്‌പോര്‍ട്ടുകളില്‍ യു.എ.ഇയുടെതും ഉള്‍പ്പെട്ടതായി ഹെന്‍ലി & പാര്‍ട്‌ണേഴ്‌സ് പുറത്തുവിട്ട പട്ടകയില്‍ പറയുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (IATA) നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയാറാക്കിയത്.
2022ലും 2023ലും 15ാം സ്ഥാനത്തായിരുന്ന യു.എ.ഇയുടെ റാങ്കിംഗ് കഴിഞ്ഞവര്‍ഷം 11ാം സ്ഥാനത്തെത്തിയിരുന്നു. ഇതാണ് ഈ വര്‍ഷമായപ്പോഴേക്ക് ഒരു റാങ്ക് കൂടി ഉയര്‍ന്ന് പത്തിലെത്തിയത്. ലാത്വിയ, ലിത്വാനിയ, സ്ലോവേനിയ എന്നീ രാജ്യങ്ങളും യു.എ.ഇയോടൊപ്പം പത്താം സ്ഥാനം പങ്കിട്ടു. 2017ല്‍ 38ാം സ്ഥാനത്തായിരുന്നു യുഎഇ. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തര്‍ 47ാം സ്ഥാനത്തും കുവൈത്ത് 50ാം സ്ഥാനത്തും ബഹ്‌റൈന്‍, സൗദി അറേബ്യ 58ാം സ്ഥാനത്തും ഒമാന്‍ 59ാം സ്ഥാനത്തും നില്‍ക്കുന്നു.
ആഗോളതലത്തില്‍ വിസയില്ലാതെ (195 visa-free destinations) 195 ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സിംഗപ്പൂരിന്റെ പാസ്‌പോര്‍ട്ട് ആണ് ഏറ്റവും മികച്ച പാസ്‌പോര്‍ട്ടായി പട്ടികയില്‍ ഇത്തവണയും മുന്നില്‍. 2024 ല്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളും ഏറ്റവും ശക്തമായ റാങ്കിംഗില്‍ ഇടം നേടിയിരുന്നുവെങ്കിലും ഈ വര്‍ഷം അവയെല്ലാം ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ടു.
ഈ വര്‍ഷം ജപ്പാന്‍ ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ദക്ഷിണ കൊറിയ, സ്‌പെയിന്‍ എന്നിവ മൂന്നാം സ്ഥാനത്തെത്തി. ഇവയുടെ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രചെയ്യാനാകും.
യു.എ.ഇ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ പോകാന്‍ കഴിയുന്ന ചില രാജ്യങ്ങള്‍:
- കാനഡ
ചൈന
ഡെന്‍മാര്‍ക്ക്
ഫിന്‍ലാന്‍ഡ്
ജര്‍മ്മനി
ഗ്രീസ്
ജപ്പാന്‍
മാലിദ്വീപ്
മൗറീഷ്യസ്
മൊറോക്കോ
ന്യൂസിലാന്‍ഡ്
നോര്‍വേ
സിംഗപ്പൂര്‍
സ്‌പെയിന്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
തായ്‌ലന്‍ഡ്
തുര്‍ക്കി
യുകെ
ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ റാങ്ക് എത്ര ?
025 ല്‍ ഇന്ത്യയുടെ പാസ്‌പോര്‍ട്ട് റാങ്കിംഗ് മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ച് സ്ഥാനങ്ങള്‍ കുറഞ്ഞ് 85ാം സ്ഥാനത്തേക്ക് താഴ്ന്നു.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് റാങ്കിംഗ് വര്‍ഷങ്ങളായി ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ 2024 ല്‍ ഇന്ത്യയുടെ സ്ഥാനം 80 ആയിരുന്നു. 2021 ല്‍ 90ലേക്ക് താഴ്ന്നിരുന്നു. 2006 ല്‍ 71ാം സ്ഥാനത്തും എത്തുകയുണ്ടായി.
2025ലെ ശക്തമായ പാസ്‌പ്പോര്‍ട്ട്
1. Singapore (195 destinations)
2. Japan (193)
3. France, Germany, Italy, Spain, Finland, South Korea (192)
4. Austria, Denmark, Ireland, Luxembourg, Netherlands, Sweden, Norway (191)
5. Belgium, New Zealand, Portugal, Switzerland, United Kingdom (190)
6. Greece, Australia (189)
7. Canada, Poland, Malta (188)
8. Hungary, Czechia (187)
9. Estonia, United States (186)
10. Lithuania, Latvia, Slovenia, United Arab Emirates (185)
UAE passport ranked 10th strongest globally in 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബ്ദുറഹീമിന്റെ മോചനം അകലെ; ഇന്ന് വീണ്ടും കേസ് മാറ്റിവെച്ചു
Saudi-arabia
• 6 days ago
കുഞ്ഞുമോളെ അവസാനമായി കണ്ടില്ല, കുഞ്ഞിക്കവിളില്‍ മുത്തിയില്ല; പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിനെ ഖബറടക്കി, ഉമ്മ ക്വാറന്റൈനില്‍
Kerala
• 6 days ago
മയക്കുമരുന്ന് കേസില്‍ ഇന്ത്യന്‍ ബിസിനസുകാരനെ കുടുക്കി; മൂന്ന് ഇമാറാത്തികളെ റാസല്‍ഖൈമയില്‍ ജയിലിലടച്ചു
uae
• 6 days ago
ഇനി കയറ്റമോ?; സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന, വരുംദിവസങ്ങളില്‍ എങ്ങനെയെന്നും അറിയാം
Business
• 6 days ago
പശുക്കള്‍ക്കായി പ്രത്യേക മത്സരങ്ങള്‍; സര്‍ക്കാര്‍ ഓഫീസിന് ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കല്‍; ക്ഷീര വികസനത്തിന് 'യുപി മോഡല്‍'
National
• 6 days ago
ഒരാഴ്ച്ചക്കിടെ സഊദിയില്‍ അറസ്റ്റിലായത് 17,000ത്തിലധികം അനധികൃത താമസക്കാര്‍
latest
• 6 days ago
കുവൈത്തിൽ പൊടിക്കാറ്റ്: വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, തുറമുഖങ്ങൾ താൽക്കാലികമായി അടച്ചു
latest
• 6 days ago
ഭീകരരുടെ ഒളിത്താവളം തകര്‍ത്തു; ബോംബുകള്‍ കണ്ടെടുത്തു
National
• 6 days ago
ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കുള്ള ഇ-വിസ നിയമങ്ങള്‍ ലഘൂകരിക്കാന്‍ കുവൈത്ത്
latest
• 6 days ago
നീറ്റ് പരീക്ഷയിലെ വ്യാജ ഹാള്‍ടിക്കറ്റ് കേസ്; പ്രതി അക്ഷയ സെന്റര്‍ ജീവനക്കാരിയെന്ന് പൊലിസ്
Kerala
• 6 days ago
'സിഖ് കലാപം ഉള്‍പ്പെടെ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, തെറ്റുകളില്‍ ഭൂരിഭാഗവും സംഭവിച്ചത് താന്‍ ഇവിടെ ഇല്ലാതിരുന്ന കാലത്ത്': രാഹുല്‍ ഗാന്ധി
National
• 6 days ago
ആയുധമില്ല, ഉള്ളതെല്ലാം ഉക്രൈന് വിറ്റു; യുദ്ധമുണ്ടായാല്‍ ഇന്ത്യക്കൊപ്പം നാല് ദിവസത്തില്‍ കൂടുതല്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാനാവില്ല!- റിപ്പോര്‍ട്ട്
National
• 6 days ago
ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്കുകളുടെ ഇന്നത്തെ വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
latest
• 6 days ago
'എന്റെ കുഞ്ഞിനെ കടിച്ചു കീറിയത് മാലിന്യം കഴിക്കാനെത്തിയ നായ, അതവിടെ കൊണ്ടിടരുതെന്ന് പറഞ്ഞിട്ട് ആരും ചെവികൊടുത്തില്ല' തീരാനോവില്‍ നിയയുടെ മാതാപിതാക്കള്‍
Kerala
• 6 days ago
ആശുപത്രിയിൽനിന്ന് മൃതദേഹം മാറിക്കൊണ്ടുപോയി; തിരിച്ചറിഞ്ഞത് അന്ത്യകര്‍മങ്ങള്‍ക്കിടെ, തിരിച്ചെത്തിച്ച് യഥാര്‍ഥ മൃതദേഹവുമായി മടങ്ങി ബന്ധുക്കള്‍
Kerala
• 6 days ago
വീണ്ടും പേവിഷബാധയേറ്റ് മരണം; ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു
Kerala
• 6 days ago
വഖ്ഫ് കേസ് ഇന്ന് പരിഗണിക്കും; കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സമസ്ത സുപ്രിംകോടതിയില്‍ | Waqf Act Case
latest
• 6 days ago
ശക്തമായ മഴയും ജനങ്ങള്‍ സോളാറിലേക്കു തിരിഞ്ഞതും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കുറഞ്ഞു
Kerala
• 6 days ago
കുവൈത്തില്‍ മരിച്ച നഴ്സ് ദമ്പതികളുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
Kerala
• 6 days ago
ഇത് സഊദി അറേബ്യയിലെ അല്‍ ബഹ; ആരും കൊതിച്ചുപോകുന്ന ടൂറിസ്റ്റ് കേന്ദ്രം; മഴയും തണുപ്പും നിറഞ്ഞ പ്രദേശത്തെ ചിത്രങ്ങള്‍ കാണാം | Al-Bahah
latest
• 6 days ago
സംസ്ഥാനതല ഹജ്ജ് ക്യാംപ് ഉദ്ഘാടനവും കണ്ണൂര്‍ ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനവും മെയ് ഒമ്പതിന് കണ്ണൂരിൽ
Kerala
• 6 days ago