HOME
DETAILS

വഖ്ഫ് കേസ് ഇന്ന് പരിഗണിക്കും; കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സമസ്ത സുപ്രിംകോടതിയില്‍ | Waqf Act Case

  
Web Desk
May 05 2025 | 01:05 AM

Waqf Amendment Act Case to be considered today

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ വഖ്ഫ് നിയമം ചോദ്യം ചെയ്യുന്ന ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കേസ് പരിഗണിക്കുക. 
വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പെരുപ്പിച്ചതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഫയല്‍ ചെയ്ത അധിക സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ശരീഅത്തിലെ വഖ്ഫ് എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പ്രാഥമിക ധാരണ ഇല്ലാതെയാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. വഖ്ഫ് ഭൂമിയില്‍ 11 വര്‍ഷത്തിനിടയില്‍ 116 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ ആരോപണം അടിസ്ഥാനരഹിതമാണ്. 2013 ലെ വഖ്ഫ് ഭേദഗതി നിയമത്തിന് മുമ്പ് ദേശീയതലത്തില്‍ വഖ്ഫ് ഭൂമിയുടെ കണക്കുകള്‍ ലഭ്യമായിരുന്നില്ലെന്നും സംസ്ഥാനങ്ങളിലെ കണക്കുകള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നതെന്നും അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി പി.എസ് മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സമസ്ത ചൂണ്ടിക്കാട്ടി.
2013 ല്‍ ദേശീയതലത്തില്‍ പോര്‍ട്ടല്‍ രൂപീകരിച്ചതോടെയാണ് ഇന്ത്യയിലെ മൊത്തം വഖ്ഫ് ഭൂമിയുടെ കണക്ക് ലഭിച്ച് തുടങ്ങിയത്. ഇതാണ് വര്‍ദ്ധനവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഭൂമിയുടെ വര്‍ദ്ധനവ് ഇപ്പോഴത്തെ കേസില്‍ വിഷയം അല്ലെന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന കാരണത്താല്‍ ഒരു വഖ്ഫ് ഭൂമിയും വഖ്ഫ് അല്ലാതാക്കാന്‍ കഴിയില്ലെന്നും സമസ്ത ചൂണ്ടിക്കാട്ടി. വഖ്ഫ് ഭൂമി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഉത്തരവാദിത്വം മുത്തവല്ലിക്കാണ്. അതില്‍ വീഴ്ചവരുത്തിയ മുത്തവല്ലിമാര്‍ക്കെതിരെ നടപടിയെടുക്കാം. എന്നാല്‍ വഖ്ഫ് ഭൂമി വഖ്ഫ് അല്ലാതാക്കാന്‍ കഴിയില്ല- സമസ്ത വ്യക്തമാക്കി. 
കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ വാദങ്ങളെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തിലും തള്ളിയിട്ടുണ്ട്. കഴിഞ്ഞമാസം അഞ്ചിന് രാഷ്ട്രപതി അംഗീകാരം നല്‍കിയ ബില്ലിനെതിരേ നിരവധി ഹരജികള്‍ ഉണ്ടെങ്കിലും അതില്‍ അഞ്ചെണ്ണം മാത്രമാണ് ഇന്ന് കോടതി പരിഗണിക്കുക. ബാക്കിയുള്ളവയെല്ലാം പ്രത്യേക അപേക്ഷയായിട്ടായിരിക്കും പരിഗണിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയും ജനങ്ങള്‍ സോളാറിലേക്കു തിരിഞ്ഞതും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കുറഞ്ഞു

Kerala
  •  a day ago
No Image

ആർജവത്തിന്റെ സ്വപ്‌നച്ചിറകിലേറിയ റാബിയ

Kerala
  •  a day ago
No Image

ബജ്‌റംഗള്‍ നേതാവിന്റെ വധം; സര്‍ക്കാര്‍ കൈമാറിയ തുക ഫാസിലിന്റെ കുടുംബം വാടകകൊലയാളികള്‍ക്ക് നല്‍കിയെന്ന് ബിജെപി, അറിയില്ലെന്ന് സിദ്ധരാമയ്യ

National
  •  a day ago
No Image

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു 18ന് കേരളത്തിലെത്തും; 19 ന് ശബരിമല ദര്‍ശനം നടത്തും

Kerala
  •  a day ago
No Image

സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി

Kerala
  •  a day ago
No Image

അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ

latest
  •  a day ago
No Image

തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലിസിന്റെ സ്പെഷ്യൽ ഡ്രൈവ്: വലയിലായത് 15 മോഷ്ടാക്കൾ

Kerala
  •  a day ago
No Image

ഇനി അൽപം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആവാം; അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ പാഠ്യ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ യുഎഇ

uae
  •  2 days ago
No Image

വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

National
  •  2 days ago
No Image

ഹജ്ജ് തീർത്ഥാടകർക്ക് സു​ഗമമായ യാത്ര ഒരുക്കണം: 25,000 ബസുകൾ സജ്ജമാക്കി, വ്യോമ, കടൽ, റെയിൽ സർവിസുകൾ വിപുലീകരിച്ച് സഊദി അറേബ്യ 

Saudi-arabia
  •  2 days ago