HOME
DETAILS

സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി

  
Web Desk
May 04 2025 | 17:05 PM

Wahhabis-Mawdudis are undermining Sunni unity says Mukkam Umar Faizi

കൊച്ചി: സത്യവും അസത്യവും കൂട്ടിക്കലർത്തുന്ന വഹാബി-മൗദൂദി വിഭാഗങ്ങളാണ് സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നതെന്നും മുനമ്പത്തെത് വഖ്ഫ് ഭൂമിയല്ലെന്ന്
പറയുന്നതും ഈ വഹാബികളാണന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു. കൊച്ചിയിൽ സുന്നി പണ്ഡിത സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടന്ന ഭരണഘടന-വഖ്ഫ് സംരക്ഷണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസപരമായ കാര്യങ്ങളിൽ ഇക്കൂട്ടർക്ക് ശരിയും തെറ്റൊന്നുമില്ല. പടച്ചവൻ്റെ പ്രീതി മാത്രം കാംക്ഷിച്ച് വഖ്ഫ് ചെയ്ത വസ്തുക്കൾ വഹാബികൾ സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യുമ്പോൾ സംഘടിത സക്കാത്തിൻ്റെ മറവിൽ സക്കാത്ത് ഫണ്ട് പത്രവും ചാനലുമൊക്കെ നടത്തുകയാണ് മൗദൂദികൾ ചെയ്യുന്നത്. മുനമ്പത്തെ 404.76  ഏക്കർ ഫറൂഖ് കോളജിന് വഖ്ഫായി നൽകിയതാണെന്ന് ഏവർക്കും വ്യക്തമാണ്.ഇത് മതവിരുദ്ധമായി വിൽപ്പന നടത്തിയത് ഫറൂഖ് കോളജ് മാനേജ്മെൻ്റായ വഹാബികളാണ്.

മുനമ്പത്തെ ജനങ്ങളെ കബളിപ്പിച്ച ഈ മാനേജ്മെൻ്റിൽ നിന്ന് സർക്കാർ തന്നെ സ്വത്ത് ഈടാക്കി മുനമ്പത്തുകാരെ പുനരധിവസിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലണ്ടനിൽ നടന്ന കൂറ്റൻ ഫലസ്തീൻ അനുകൂല റാലി: ഇറാന് പിന്തുണ പ്രഖ്യാപിച്ച് അനുകൂലർ

International
  •  2 days ago
No Image

ഇറാനെ ആക്രമിക്കാൻ യുഎസ് ശ്രമിക്കുന്നതായി സൂചന ? ആണവ പദ്ധതി ഉപേക്ഷിക്കാൻ തയാറല്ലെന്ന് ഇറാൻ

International
  •  2 days ago
No Image

സേനയിലെ ഏകാധിപതി; ഏഷ്യൻ വൻകരയും കീഴടക്കി ചരിത്രം രചിച്ച് ബുംറ 

Cricket
  •  2 days ago
No Image

ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്റാഈൽ ആക്രമണങ്ങൾ; മാനുഷിക, പാരിസ്ഥിതിക ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

International
  •  2 days ago
No Image

ഇറാനിലെ ബുഷെഹറിൽ ആണവ ദുരന്ത ഭീഷണി: ഫുകുഷിമയ്ക്ക് സമാനമായ അപകടം ഉണ്ടാകുമെന്ന് വിദഗ്ധർ

International
  •  2 days ago
No Image

ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നീക്കം? ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

നാദിർഷായുടെ വളർത്തുപൂച്ചയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  2 days ago
No Image

അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങൾ സുഹൃത്തുക്കളല്ല: മെസി

Football
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം

International
  •  2 days ago
No Image

ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

National
  •  2 days ago