HOME
DETAILS

അണക്കാനാവാതെ കാട്ടു തീ; മരണം 16 ആയി; അയല്‍പ്രദേശങ്ങളിലേക്ക് പടരുന്നു,അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍  ഉള്‍പെടെ പ്രമുഖരുടെ മാന്‍ഷനുകളും ഭീഷണിയില്‍ 

  
Web Desk
January 12 2025 | 07:01 AM

Fire in Thanes Multi-Story Building 250 Residents Evacuated No Casualties Reported

ലോസ് ഏഞ്ചല്‍സ്: കാലിഫോര്‍ണിയയില്‍ കാറ്റ് ശക്തമായി തുടരുന്നതു മൂലം നിയന്ത്രിക്കാനാകാതെ കാട്ടുതീ പടരുകയാണ്. കഠിനപരിശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ലോസ് ആഞ്ചല്‍സിന്റെ വലിയൊരു ഭാഗത്തെ നക്കിത്തുടച്ച തീ നിയന്ത്രണത്തിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തീ അയല്‍പ്രദേശങ്ങളിലേക്ക് പടരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനകം 23,000 ഏക്കറോളം കത്തിനശിച്ചു. കൊല്ലപ്പെട്ടവര്‍ 16 ആയി. 13 പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പതിനായിരം വീടുകളുടെ നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൂടുതല്‍ പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ രണ്ടര ലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്. 15,000 കോടി യു.എസ് ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്ക കണ്ട ഏറ്റവും നാശംവിതച്ച തീപിടിത്തമായി ഇതു മാറുമെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റോണില്‍ മാത്രം 5000 ല്‍ത്തിലധികം കെട്ടിടങ്ങള്‍ കത്തി നശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ പതിനായിരത്തിലധികം കെട്ടിടങ്ങളാണ് കത്തിനശിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. തീ വ്യാപിക്കാന്‍ കാരണമായ ശക്തമായ കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആറിടത്താണ് തീപിടിത്തമുണ്ടായത്. ഇവയെല്ലാം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും സജീവമായി തുടരുകയാണ്. തീയണയ്ക്കാന്‍ വിമാനങ്ങളും മറ്റും ഉപയോഗിച്ച് ശ്രമം നടത്തുന്നുണ്ട്. അഗ്‌നിരക്ഷാസേനയുടെ ശ്രമം വിഫലമാകുന്ന കാഴ്ചയാണ്. തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനാണ് ശ്രമം. എന്നാല്‍ തീപിടിത്തിന്റെ വ്യാപ്തി വളരെ വലുതായതിനാല്‍ ഇത്തരം ശ്രമങ്ങള്‍ പരാജയപ്പെടുകയാണ്.

ബ്രെന്റ്‌വുഡിലേക്കും വ്യാപിക്കുകയാണ് കാട്ടുതീയെന്നാണ് റിപ്പോര്‍ട്ട്.  തീപിടിത്തത്തെ തടയാന്‍ ഹെലികോപ്ടറില്‍ വെള്ളം അടിക്കല്‍ തുടരുകയാണ്. എന്നാല്‍, ജ്വലിക്കുന്ന കുന്നുകളില്‍ ഇവയൊന്നും കാര്യമായി ഏശുന്നില്ലെന്നാണ് സൂചന.

ഹോളിവുഡ് സൂപ്പര്‍ സ്റ്റാറും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍, ഡിസ്‌നി ചീഫ് എക്‌സിക്യൂട്ടിവ് ബോബ് ഇഗര്‍, എന്‍.ബി.എ താരം ലെബ്രോണ്‍ ജെയിംസ് എന്നിവരുടെ വീടുകള്‍ ബ്രെന്റ്‌വുഡിലാണുള്ളത്. ഇവിടെയുള്ളവരോട് പലായനം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഷ്വാസ്‌നെഗറിന്റെ 'ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റ്' എന്ന ഹോളിവുഡ് പ്രീമിയര്‍ പ്രദേശത്ത് തീ പടര്‍ന്നതിനാല്‍ റദ്ദാക്കി.

'ഈ തീ തമാശയല്ല' ലെബ്രോണ്‍ ജെയിംസ് ട്വീറ്റ് ചെയ്തു. തന്റെ വീട് അടിയന്തരമായി ഒഴിയേണ്ടിവന്നുവെന്നും ജെയിംസ് പറഞ്ഞു. ഒഴിപ്പിക്കല്‍ മേഖലയില്‍ സ്വന്തമായി വീടുള്ളവരില്‍ സെനറ്റര്‍ കമലാ ഹാരിസും ഉള്‍പ്പെടുന്നു.

വാന്‍ ഗോഗ്, റെംബ്രാന്‍ഡ്, റൂബന്‍സ്, മോനെറ്റ്, ഡെഗാസ് എന്നിവരുടെ മാസ്റ്റര്‍പീസുകള്‍ ഉള്‍പ്പെടെ 125,000ലധികം കലാസൃഷ്ടികള്‍ സൂക്ഷിച്ചിരിക്കുന്ന ഹില്‍ടോപ്പ് മ്യൂസിയമായ 'ഗെറ്റി സെന്ററും' ഒഴിപ്പിക്കല്‍ മേഖലയിലാണ്. കെട്ടിടത്തിന് ഇതുവരെ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

ഏഴ് അയല്‍ സംസ്ഥാനങ്ങളും ഫെഡറല്‍ ഗവണ്‍മെന്റും കാനഡയും മെക്‌സിക്കോയും കാലിഫോര്‍ണിയയിലേക്ക് വിഭവങ്ങള്‍ എത്തിക്കുന്നുണ്ട്. തീപിടിത്തത്തിനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെയർമാൻ - കോൺട്രാക്ടർ ഉടക്ക്; പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മിഷനിങ് വൈകുന്നു

Kerala
  •  a day ago
No Image

കൊച്ചി മെട്രോയിൽ മദ്യക്കച്ചവടം ആരംഭിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം

Kerala
  •  a day ago
No Image

എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും; ചോദ്യപേപ്പര്‍ ലഭിക്കാതെ സ്‌കൂളുകള്‍; പ്രതിസന്ധി

Kerala
  •  a day ago
No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച കേസ്; പൊലിസിനെ കുഴക്കി റിജോ; ചോദ്യങ്ങള്‍ക്ക് പല മറുപടി; മുന്‍പും കവര്‍ച്ചാ ശ്രമം

Kerala
  •  a day ago
No Image

UAE Weather Update: യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, ഇരുണ്ട മേഘങ്ങളെ പ്രതീക്ഷിക്കാം

uae
  •  a day ago
No Image

റിയാദിൽ രണ്ട് ദിവസമായി ലഭിച്ചത് കനത്ത മഴ; മഴമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനുള്ള സജ്ജീകരണങ്ങൾ തുടരുന്നു

Saudi-arabia
  •  2 days ago
No Image

തൃശൂർ ബാങ്ക് കവര്‍ച്ച: പ്രതി കൃത്യം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ

Kerala
  •  2 days ago
No Image

ഇത് താൻടാ പൊലിസ്; മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിലെത്തി പിടികൂടി കേരള പൊലിസ്

Kerala
  •  2 days ago
No Image

തീപിടുത്തം: വാഴമലയിൽ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു

Kerala
  •  2 days ago
No Image

ഐപിഎൽ 2025, മാര്‍ച്ച് 22ന് ആരംഭിക്കും; ആദ്യ മത്സരം ബെംഗളൂരുവും കൊൽക്കത്തയും തമ്മിൽ

Cricket
  •  2 days ago