അരിമ്പൂര്‍ക്കാര്‍ പൂക്കളമിടുന്നത് സ്വന്തമായി ഉല്‍പാദിപ്പിച്ച പൂക്കള്‍ ഉപയോഗിച്ച്
അരിമ്പൂര്‍: ഓണത്തിന് ഇക്കുറി അരിമ്പൂര്‍ക്കാര്‍ പൂക്കളമിടുന്നത് സ്വന്തം നാട്ടിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പാദിപ്പിച്ച പൂക്കള്‍ ഉപയോഗിച്ചു കൊണ്ടാകും. പന്ത്രണ്ടാം വാര്‍ഡ് അംഗം എന്‍ സതീശന്റെ ഇടപെടലിലൂടെയാണ് സ്വയംപര്യാപ്ത ഓണപൂക്കള്‍ പദ്ധതിക്ക് അരിമ്പൂര്‍ പാകപ്പെട്ടത്.
മഞ്ഞ, ചുമപ്പ് ചെട്ടുമല്ലികള്‍, വാടാര്‍ മല്ലി എന്നിങ്ങിനെ അത്തത്തിനും ഓണത്തിനും പൂക്കളമൊരുക്കാനുള്ള പൂക്കളെല്ലാം തോട്ടത്തില്‍ സജ്ജമായി കഴിഞ്ഞു.
ശാന്തകുമാരി ശങ്കരനാരായണന്‍, ബിന്ദുലോറന്‍സ്, മല്ലിക രാമന്‍കുട്ടി , ജലജ സുനില്‍, ലളിത പുരുഷോത്തമന്‍, ശാന്തിനിവിജയന്‍ വൃന്ദ ശിവരാമന്‍, ജയശ്രീ ഉണ്ണികൃഷ്ണന്‍, സരള സത്യന്‍, ഷീബ ഗേേണശന്‍ എന്നിവരുടെ മാസങ്ങള്‍ നീണ്ട പ്രയത്‌നമാണ് ലക്ഷ്യം കാണുന്നത്. പൂകൃഷിയില്‍ ലാഭം കൊയ്യുക എന്നതല്ല മറിച്ച് ഓണത്തിന് പൂക്കളമൊരുക്കാന്‍ നാട്ടുക്കാര്‍ക്ക് മൈഡ് ഇന്‍ അരിമ്പൂര്‍ പൂക്കള്‍ നല്‍കുകയെന്നതാണ് ലക്ഷ്യമെന്ന് വാര്‍ഡ് അംഗവും കുടുംബശ്രീ പ്രവര്‍ത്തകരും പറയുന്നു.
പഞ്ചായത്ത് ഓഫിസിന് മുന്നിലെ പതിവ് ചന്തയിലും കുടുംബശ്രീ പ്രവര്‍ത്തകരുടെ ഓണം വിപണനമേളയിലും അരിമ്പൂര്‍ പൂക്കള്‍ വില്‍പ്പനക്കുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."