ബഹിഷ്കരിച്ച യോഗത്തിന്റെ സിറ്റിങ് ഫീസ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി
എരുമപ്പെട്ടി: ബഹിഷ്കരിച്ച് ഇറങ്ങിപോയ യോഗത്തിന്റെ സിറ്റിങ് ഫീസ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ച് വേലൂര്‍ ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങള്‍.വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു മാസമായി ഭരണസമിതി യോഗം ചേരുന്നില്ലെന്ന് ആരോപിച്ച് ആഗസ്റ്റ് 19 ന് നടന്ന അടിയന്തിര യോഗം കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്കരിച്ചിരുന്നു. ഈ യോഗത്തിന്റെ സിറ്റിങ് ഫീസും ഹോണറേറിയത്തിന്റെ ഒരുഭാഗവും പഞ്ചായത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പഞ്ചായത്തിലെ 20 കിടപ്പ് രോഗികള്‍ക്ക് നല്കുവാന് ഈ തുക ഉപയോഗിച്ച് വാങ്ങിയ ഫ്ളാസ്കുകള്‍ പ്രതിപക്ഷ നേതാവ് പി.കെ ശ്യാംകുമാര്‍ മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സ്വപ്ന രാമചന്ദ്രന്, അംഗങ്ങളായ എല്‍സി ഔസേഫ്, ഡെയ്സി ഡേവീസ്, എന്‍.ഡി.സിമി, ശ്രീജ നന്ദന് എന്നിവര്‍ പങ്കെടുത്തു.മുമ്പ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സമരം ചെയ്ത് ബഹിഷ്കരിച്ച യോഗത്തിന്റെ സിറ്റിങ് ഫീസ് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി കോണ്‍ഗ്രസ് അംഗങ്ങള്‍ മാതൃക കാണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."