HOME
DETAILS

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

  
Web Desk
January 14 2025 | 10:01 AM

kerala-heavyrainalert-yellowalertin3districts

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കള്ളക്കടല്‍ പ്രതിഭാസം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തമിഴ്‌നാട് തീരങ്ങളില്‍ ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്കാർക്കുള്ള യുഎഇ ഓൺ അറൈവൽ വിസ; എങ്ങനെ അപേക്ഷിക്കാം

uae
  •  a day ago
No Image

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ യൂട്യൂബർമാരും അവരുടെ ആസ്തികളും

Business
  •  a day ago
No Image

വിധി വന്നിട്ട് വെറും ഒന്നര മാസം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം

Kerala
  •  a day ago
No Image

ഡെലിവറി റൈഡർമാർക്കായി 40 വിശ്രമ മുറികൾകൂടി നിർമിച്ച് ദുബൈ ആർടിഎ

uae
  •  a day ago
No Image

വിദേശ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം; പരിശോധനകൾ ശക്തമാക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

യുഎഇയിലെ കേരള സിലബസ് വിദ്യാർഥികൾക്കും ഇന്ന് മോഡൽ പരീക്ഷ തുടങ്ങി

uae
  •  a day ago
No Image

Kerala Gold Rate Updates | ഒന്ന് കിതച്ചു...തളർന്നില്ല, ദേ പിന്നേം കുതിച്ച് സ്വർണം

Business
  •  a day ago
No Image

ദുബൈയിൽ 115 കിലോമീറ്റർ നഗ്നപാദനായി ഓടി മലയാളി യുവാവ്; ഓട്ടം പരിസ്ഥിതിയിലേക്കും ആരോ​ഗ്യത്തിലേക്കും ലോകശ്രദ്ധ ക്ഷണിക്കാൻ

uae
  •  a day ago
No Image

ഡല്‍ഹിയില്‍ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി, അയല്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം

National
  •  a day ago
No Image

ചെയർമാൻ - കോൺട്രാക്ടർ ഉടക്ക്; പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മിഷനിങ് വൈകുന്നു

Kerala
  •  a day ago