HOME
DETAILS

500ന്റെ തിളക്കത്തിൽ സ്‌മൃതി മന്ദാന; റെക്കോർഡ് വേട്ട തുടരുന്നു

  
Web Desk
January 16, 2025 | 2:20 AM

smrithi mandana complete 500 fours in cricket

രാജ്കോട്ട്: അയർലാൻഡിനെതിരായ ഏകദിന പരമ്പര 3-0ത്തിന് തൂത്തുവാരി ഇന്ത്യ. അവസാന മത്സരത്തിൽ 304 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 435 എന്ന പടുകൂറ്റൻ റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന അയർലാൻഡ് 131 റൺസിന്‌ പുറത്താവുകയായിരുന്നു.  

ഇന്ത്യക്കായി സ്‌മൃതി മന്ദാന സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 80 പന്തിൽ നിന്നും 135 റൺസാണ് സ്‌മൃതി നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു സ്‌മൃതിയുടെ തകർപ്പൻ ഇന്നിംഗ്സ്. ഏകദിനത്തിലെ സ്‌മൃതിയുടെ പത്താം സെഞ്ച്വറി ആയിരുന്നു ഇത്. 

ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ തന്റെ കരിയറിലെ പുതിയൊരു നാഴികക്കല്ലിലേക്കാണ് സ്‌മൃതി കാലെടുത്തുവെച്ചത്. വനിതാ ക്രിക്കറ്റിൽ 500 ഫോറുകൾ എന്ന നേട്ടമാണ് സ്‌മൃതി സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് സ്‌മൃതി. ഈ നേട്ടം ആദ്യം സ്വന്തമാക്കിയ ഇന്ത്യൻ താരം മിതാലി രാജാണ്. വനിതാ ക്രിക്കറ്റിൽ 500 ഫോറുകൾ നേടുന്ന ഒമ്പതാമത്തെ താരം കൂടിയയാണ് സ്‌മൃതി. 

സ്‌മൃതിക്ക് പുറമെ പ്രതീക റാവലും സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. തന്റെ കരിയറിലെ കന്നി സെഞ്ച്വറി ആണ് പ്രതീക നേടിയത്. 129 പന്തിൽ 154 റൺസാണ് പ്രതീക നേടിയത്. 20 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. ഓപ്പണിങ്ങിൽ തന്നെ സ്‌മൃതിയും പ്രതീകയും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് നേടിയത്. ആദ്യ വിക്കറ്റിൽ 233 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. റിച്ച ഘോഷ് അർദ്ധ സെഞ്ച്വറിയും നേടി. 42 പന്തിൽ 59 റൺസാണ് റിച്ച നേടിയത്. 10 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.

ഇന്ത്യൻ ബൗളിങ്ങിൽ ദീപ്തി ശർമ്മ മൂന്ന് വിക്കറ്റും തനൂജ കൻവാർ രണ്ട്‌ വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. ടിറ്റാസ് സാധു, സയാലി സത്ഘരെ, മിന്നു മണി എന്നിവർ ഓരോ വിക്കറ്റും നേടി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂട്യൂബർ അബു അരീക്കോടിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  16 days ago
No Image

മഴ കളിച്ചു, ഓസ്‌ട്രേലിയക്ക് വമ്പൻ തിരിച്ചടി; ഇന്ത്യക്ക് പരമ്പര

Cricket
  •  16 days ago
No Image

യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ ലഭിക്കുമോ? | Uae Visa On Arrival

uae
  •  16 days ago
No Image

വിംസീ ജന്മശതാബ്ദി പുരസ്കാരം പി. മാളവികക്ക്

Others
  •  16 days ago
No Image

വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗണഗീതം: ഭരണഘടനാതത്വങ്ങളുടെ ലംഘനം, ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ അജണ്ടയ്ക്ക് റെയില്‍വേ കുടപിടിക്കുന്നുവെന്ന് മുഖ്യമന്ത്രി

Kerala
  •  16 days ago
No Image

70 മുതൽ 80 മിനിറ്റ് കൊണ്ട് ഖത്തറിൽ നിന്ന് ബഹ്റൈനിലേക്ക്; ഖത്തർ - ബഹ്‌റൈനെൻ ഫെറി സർവിസ്; നിങ്ങളറിയേണ്ടതെല്ലാം

qatar
  •  16 days ago
No Image

ഷാർജ ബുക്ക് ഫെയർ 2025: പുതിയ പുസ്തകങ്ങൾക്കായി 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  16 days ago
No Image

തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നത്? നാടുമുഴുവന്‍ മെഡി.കോളജുകള്‍ തുടങ്ങിയിട്ട് കാര്യമില്ല: രൂക്ഷ വിമര്‍ശനവുമായി ഡോ. ഹാരിസ്

Kerala
  •  16 days ago
No Image

രണ്ടുതവണ യാത്രക്കാരെ കയറ്റിയിട്ടും പുറപ്പെടാനായില്ല: തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

Kerala
  •  16 days ago
No Image

ദുബൈ: മഴക്കാലത്ത് വൈദ്യുതി തടസം ഒഴിവാക്കാം: ചെയ്യേണ്ട 6 കാര്യങ്ങൾ വ്യക്തമാക്കി DEWA

uae
  •  16 days ago