HOME
DETAILS

കെജ്‌രിവാളിന് 1.73 കോടി രൂപയുടെ ആസ്തി, കയ്യില്‍ 40,000 രൂപ, സ്വന്തമായി കാറില്ല; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

  
Farzana
January 16 2025 | 06:01 AM

Arvind Kejriwal Submits Nomination for Delhi Assembly Election Declares Assets and Absence of Personal Car

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എ.പി ദേശീയ കണ്‍വീനറും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 1.73 കോടി രൂപയുടെ ആസ്തിയാണുള്ളതെന്നും തനിക്ക് സ്വന്തമായി കാറില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ കെജ്‌രിവാള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് കെജ്‌രിവാള്‍ ജനവിധി തേടുന്നത്.

ബാങ്ക് നിക്ഷേപവുമായി 2.96 ലക്ഷം രൂപയാണ് കെജ്‌രിവാളിനുള്ളത്. കയ്യില്‍ 40,000 രൂപയാണുള്ളതെന്നും 3.46 ലക്ഷം രൂപയാണ് ജംഗമ ആസ്തിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ സ്ഥാവര സ്വത്തുക്കളുടെ മൂല്യം 1.77 കോടി രൂപയാണെന്നും ഫിക്‌സഡ് ഡിപ്പോസിറ്റുകളിലോ ഷെയറുകളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ ഇന്‍ഷുറന്‍സ് പോളിസികളിലോ നിക്ഷേപമില്ലെന്നും കെജ്‌രിവാള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ സുനിതയുടെ കയ്യില്‍ 32,000 രൂപയാണുള്ളതെന്നും കെജ്‌രിവാള്‍ വ്യക്തമാക്കുന്നു. 320 ഗ്രാം സ്വര്‍ണം ഉള്‍പ്പെടെ 25.9 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ സുനിതയുടെ കൈവശമുണ്ടെന്നും കെജ്‌രിവാള്‍ അറിയിച്ചു. അരവിന്ദ് കെജ്‌രിവാളിന് സ്വന്തമായി കാറില്ല. സുനിത ഉപയോഗിക്കുന്നത് 2017 മോഡല്‍ മാരുതി ബലേനോയാണ്. 

2020ല്‍ കെജ്‌രിവാളിന്റെ വാര്‍ഷിക വരുമാനം 44.90 ലക്ഷം രൂപയായിരുന്നെങ്കില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 7.21 ലക്ഷമായി കുറയുകയാണ് ചെയ്തത്. കെജ്‌രിവാളിന്റെ ഭാര്യയായ സുനിതയ്ക്ക് 2.5 കോടി രൂപയുടെ ആസ്തിയാണുള്ളത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേത്തിയിലേതും ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടും ഉള്‍പ്പെടെ 14 ക്രിമിനല്‍ കേസുകളുമുണ്ട് കെജ്‌രിവാളിനെതിരെ. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്?

National
  •  2 days ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍

Kerala
  •  2 days ago
No Image

അമേരിക്കൻ മണ്ണിൽ രാജാക്കന്മാരായി 'മുംബൈ'; പോണ്ടിങ്ങിന്റെ ടീം വീണ്ടും ഫൈനലിൽ വീണു

Cricket
  •  2 days ago
No Image

എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു

Kerala
  •  2 days ago
No Image

നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം

Kerala
  •  2 days ago
No Image

പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം 

Kerala
  •  2 days ago
No Image

പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി

Kerala
  •  2 days ago
No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  2 days ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago