HOME
DETAILS

രഞ്ജി ട്രോഫിയിൽ ഡൽഹിയെ നയിക്കാൻ പന്ത്; കോഹ്ലി കളിക്കുമോ എന്ന് നാളെ അറിയാം

  
January 16 2025 | 15:01 PM

Rishabh Pant is likely to captain the Delhi team in the upcoming Ranji Trophy match against Saurashtra marking his return to the tournament after a seven-year hiatus

ന്യൂഡൽഹി: രഞ്ജി ട്രോഫി ഗ്രൂപ്പ് സ്റ്റേജിലെ അന്തിമ റൗണ്ട് മത്സരങ്ങൾ ഈമാസം 23ന് തുടങ്ങാനിരിക്കെ, ഡൽഹിയെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് നയിക്കുമെന്ന് റിപ്പോർട്ട്. സൗരാഷ്ട്രക്കെതിരായ അടുത്ത മത്സരം ഡൽഹിക്ക് ഏറെ നിർണായകമാണ്.

നിലവിൽ അഞ്ചു മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ഡൽഹിക്ക് നേടാനായത്. ബാക്കി നാലു മത്സരങ്ങളും സമനിലയായി. പന്ത് ഡൽഹിക്കായി രഞ്ജി കളിക്കുമെന്നും ടീമിനെ നയിക്കുമെന്നും ഏറെക്കുറെ ഉറപ്പായി. അതേസമയം, വിരാട് കോഹ്ലി കളിക്കുമോ എന്ന കാര്യം വ്യക്തമല്ല. 12 വർഷം മുമ്പാണ് കോഹ്ലി അവസാനമായി രഞ്ജി കളിച്ചത്. ദേശീയ ടീമിനൊപ്പം കളിക്കാത്ത അവസരങ്ങളിൽ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് അടുത്തിടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നിർദേശിച്ചിരുന്നു.

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അഞ്ചു ടെസ്റ്റുകളിൽ നിന്നായി 190 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഡൽഹി ജില്ല ക്രിക്കറ്റ് അസോസിയേഷൻ (ഡി.ഡി.സി.എ) നാളെ (17/1/2024) രഞ്ജിക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കും. കോഹ്ലി കളിക്കുമോ എന്ന് നാളെ അറിയാം. ഏഴു വർഷത്തെ ഇടവേളക്കുശേഷമാണ് പന്ത് രഞ്ജിയിലേക്ക് തിരിച്ചെത്തുന്നത്.

പന്ത് അവസാനമായി രഞ്ജി കളിച്ചത് 2017-2018 സീസണിൽ വിദർഭക്കെതിരെയാണ്. വെള്ളിയാഴ്‌ച ഉച്ചക്കുശേഷം ടീം സെലക്ഷൻ കമ്മിറ്റി യോഗം ചേരുമെന്നും സൗരാഷ്ട്രക്കെതിരായ മത്സരത്തിൽ പന്ത് ടീമിന്റെ നായകനാകുമെന്നും മുതിർന്ന ഡി.ഡി.സി.എ ഒഫിഷ്യലിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത രണ്ടു രഞ്ജി മത്സരങ്ങൾക്കുള്ള ഡൽഹിയുടെ സാധ്യത ടീമിൽ കോഹ്ലിയുടെ പേരുമുണ്ട്. ജനുവരി 30ന് റെയിൽവേസിനെതിരെയാണ് ഡൽഹിയുടെ അവസാന ലീഗ് മത്സരം.

Rishabh Pant is likely to captain the Delhi team in the upcoming Ranji Trophy match against Saurashtra, marking his return to the tournament after a seven-year hiatus



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  2 days ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  2 days ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  2 days ago
No Image

റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് യുക്രൈന്‍; സ്ഥിരീകരിച്ച് റഷ്യ

International
  •  2 days ago
No Image

'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി

National
  •  2 days ago
No Image

അൽമതാനി അൽഹയാ: 60 വർഷത്തെ സേവനവും ജീവിത പാഠങ്ങളും; പുതിയ പുസ്തകത്തെക്കുറിച്ച് കുറിപ്പുമായി ഷെയ്ഖ് മുഹമ്മദ്

uae
  •  2 days ago
No Image

ട്രാഫിക് നിയമത്തിൽ മാറ്റം; അബൂദബിയിലെ സ്കൂൾ ഏരിയകളിലെ പരമാവധി വേ​ഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു

uae
  •  2 days ago
No Image

അസമില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി,പ്രകമ്പനം ഭൂട്ടാനിലും

Kerala
  •  2 days ago
No Image

'ഇസ്‌റാഈലിന് ചുവപ്പ് കാര്‍ഡ് നല്‍കൂ'; സയണിസ്റ്റ് നരനായാട്ടിനെതിരെ ഫുട്‌ബോള്‍ ഗാലറികളില്‍ പ്രതിഷേധം ഇരമ്പുന്നു

Football
  •  2 days ago