HOME
DETAILS

റിപ്പബ്ലിക് ദിനാഘോഷം; ഇന്തേനേഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥിയാകും

  
January 17 2025 | 05:01 AM

Republic Day Celebration The President of Indonesia will be the Chief Guest

ന്യൂഡല്‍ഹി: 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബാവോ സുബിയാന്തോ മുഖ്യാതിഥിയാകും. റിപ്പബ്ലിക് ചടങ്ങില്‍ പങ്കെടുക്കാനായി ഈ മാസം 25ന് അദ്ദേഹം ഇന്ത്യയിലെത്തും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കുന്ന വിരുന്നിലും അദ്ദേഹം പങ്കെടുക്കും. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള സുബിയാന്തോയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമായിരിക്കുമിത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ക്ഷണിക്കപ്പെടുന്ന നാലാമത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റാണ് പ്രബോവോ.

2020ല്‍ ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ സുബിയാന്തോ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവല്‍ മക്രോണ്‍ ആയിരുന്നു മുഖ്യാതിഥി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വിവിധ നേതാക്കളുമായി പ്രബാവോ സുബിയാന്തോ കൂടിക്കാഴ്ച നടത്തും. 1950ലെ ആദ്യ റിപ്പബ്ലിക് ദിനത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് അഹമ്മദ് സുക്കാര്‍ണോയായിരുന്നു മുഖ്യാതിഥി. ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായുള്ള ബന്ധമാണുള്ളതെന്നും വിവിധ മേഖലകളില്‍ പ്രധാന പങ്കാളി എന്ന നിലയില്‍ ഇന്തോനേഷ്യ ഇന്ത്യക്ക് വളരെ സുപ്രധാനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മുന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ കീഴിലുള്ള മന്ത്രിസഭയില്‍ ഇന്തോനേഷ്യയുടെ മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന പ്രബോവോ 2024 ഒക്ടോബറിലാണ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. നവംബര്‍ 19 ന് റിയോ ഡി ജനീറോയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രബാവോയെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി ക്ഷണിക്കുകയായിരുന്നു.

'ഇന്ത്യയും ഇന്തോനേഷ്യയും സഹസ്രാബ്ദങ്ങളായി ഊഷ്മളവും സൗഹൃദപരവുമായ ബന്ധം പങ്കിടുന്നു. സമഗ്രവും തന്ത്രപരവുമായ പങ്കാളി എന്ന നിലയില്‍, ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയിലും ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടിലും ഇന്തോനേഷ്യ ഒരു പ്രധാന ഭാഗമാണ്,' ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ 75ാം വാര്‍ഷികം അടയാളപ്പെടുത്തുന്ന സന്ദര്‍ശനം പ്രഖ്യാപിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

ആരോഗ്യം, പ്രധിരോധം, സംസ്‌കാരം, വിദ്യാഭ്യാസം, സമുദ്രസുരക്ഷ, സുരക്ഷ, പരമ്പരാഗത വൈദ്യശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ തമ്മിലുള്ള നിരവധി ധാരണാപത്രങ്ങളില്‍ ഇന്തോനേഷ്യന്‍ പ്രലിഡന്റ് പ്രബോവോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒപ്പുവച്ചേക്കും.

Republic Day Celebration; The President of Indonesia will be the Chief Guest



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യന്‍ കോടതികള്‍ മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലോ?'; ഡി വൈ ചന്ദ്രചൂഡിനെ വെള്ളം കുടിപ്പിച്ച് ബിബിസി അഭിമുഖം

National
  •  a day ago
No Image

കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിനാര്‍ വരെ പിഴ

Kuwait
  •  a day ago
No Image

3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍

International
  •  a day ago
No Image

വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന്‍ സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?

National
  •  a day ago
No Image

പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ

uae
  •  a day ago
No Image

സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍

Kerala
  •  a day ago
No Image

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത

uae
  •  a day ago
No Image

റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി

Kerala
  •  a day ago
No Image

നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍; 150 കോടി രൂപ ചെലവിട്ട് ആര്‍.എസ്.എസ് പുതിയ ഓഫിസ് തുറന്നു

National
  •  a day ago
No Image

തിരിച്ചടി നികുതിയുമായി ട്രംപ്; വ്യാപാര യുദ്ധം മുറുകുന്നു

International
  •  a day ago