HOME
DETAILS

ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇളവ് നൽകണം; മോദിക്ക് കത്തയച്ച് അരവിന്ദ് കെജ്‌രിവാൾ

  
January 17, 2025 | 2:30 PM

Kejriwal Urges PM Modi to Offer Metro Fare Concession to Students

ഡൽഹി: മെട്രോയിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് അരവിന്ദ് കെജ്‌രിവാൾ. വിദ്യാർത്ഥികൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് മെട്രോ സേവനം. വിദ്യാർത്ഥികളുടെ യാത്രാ ചെലവ് കുറയ്ക്കുന്നതിനായി 50 ശതമാനം ഇളവ് വേണമെന്ന് ആവശ്യപ്പെട്ടാണ് കെജ്‌രിവാൾ മോദിക്ക് തുറന്ന കത്തെഴുതിയത്.

കേന്ദ്ര- ഡൽഹി സർക്കാർ ചേർന്നാണ് മെട്രോ പ്രൊജക്റ്റ് ആരംഭിച്ചത്. അതിനാൽ തന്നെ മെട്രോയുടെ  ചെലവ് പങ്കിടുന്നത് ഇരുകൂട്ടരും ചേർന്നാണ്. വിദ്യാർത്ഥികൾക്കായി സൗജന്യ യാത്ര ഒരുക്കാനാണ് ആം ആദ്മി പാർട്ടി തീരുമാനം. ഞങ്ങളും ബസ് യാത്ര പൂർണമായും സൗജന്യമാക്കാൻ ഒരുങ്ങുകയാണെന്നും, ഈ നിർദേശം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും"- കെജ്‌രിവാൾ പോസ്റ്റിൽ വ്യക്തമാക്കി.

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കെജ്‌രിവാളിന്റെ കത്ത്. ഫെബ്രുവരി അഞ്ചിനാണ് ഡൽഹി നിയമസഭയുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. എഎപി, ബിജെപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ ശക്തമായ മത്സരമാണ് ദേശീയ തലസ്ഥാനത്ത് നടക്കാൻ പോകുന്നത്. ഇതിനകം തന്നെ മൂന്ന് പാർട്ടികളും പല തരം വാഗ്ദാനങ്ങളും നൽകി കഴിഞ്ഞു.

Delhi CM Arvind Kejriwal has written to PM Narendra Modi, requesting a metro fare concession for students, aiming to make commuting more affordable for them.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുനഃസംഘടനയിലെ അതൃപ്തി: കെ. മുരളീധരനെ നേരിൽക്കാണാൻ കെ.സി വേണുഗോപാൽ; കൂടിക്കാഴ്ച 22ന് കോഴിക്കോട്ട്

Kerala
  •  34 minutes ago
No Image

സൂപ്പർ ലീഗ് കേരളയിൽ ഇന്ന് മലബാർ ഡെർബി; ആവേശപ്പോരിൽ മലപ്പുറവും കാലിക്കറ്റും നേർക്കുനേർ

Football
  •  44 minutes ago
No Image

ജ്വല്ലറി, ട്രാവല്‍സ്, റിയല്‍ എസ്‌റ്റേറ്റ്, ടൂറിസം മേഖലകളില്‍ നിക്ഷേപ അവസരവുമായി ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ്

uae
  •  an hour ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സുപ്രധാന രേഖകൾ, ഹാർഡ് ഡിസ്ക്, സ്വർണം, എന്നിവ പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

മഴ വന്നപ്പോൾ ഓടി അടുത്തുള്ള വീട്ടിൽക്കയറി, വയനാട്ടിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു

Kerala
  •  9 hours ago
No Image

ജോലി കഴിഞ്ഞ് മടങ്ങവേ സ്കൂട്ടർ യാത്രികയെ അടിച്ചു വീഴ്ത്തി സ്വർണ്ണ ചെയിൻ കവർന്നു; കൊടുംകവർച്ച നടത്തിയ പ്രതി പിടിയിൽ

crime
  •  9 hours ago
No Image

ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാസം; യുഎസ് നവംബർ വിസ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു; ഇന്ത്യക്കാർക്ക് പ്രധാന മാറ്റങ്ങൾ

International
  •  9 hours ago
No Image

കഴക്കൂട്ടം പീഡനശ്രമം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന, ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചും അന്വേഷണം 

Kerala
  •  9 hours ago
No Image

കയറല്ലേ? കയറല്ലേ? എന്ന് വിളിച്ച് കൂവി യാത്രക്കാർ; എറണാകുളം-ഷോർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ അച്ഛനും മകൾക്കും പരിക്ക്

Kerala
  •  10 hours ago
No Image

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പരിശോധനകൾ; 500ലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  10 hours ago