
യുഎഇ; വളര്‍ത്തുപൂച്ച വില്‍ക്കാനെന്ന വ്യാജേന തട്ടിപ്പ്, യുവാവിന് 16,200 ദിര്‍ഹം പിഴ വിധിച്ച് കോടതി

ദുബൈ: യുഎഇ നിവാസിയായ യുവതിയെ വ്യാജ ഓണ്‍ലൈന്‍ വളര്‍ത്തു മൃഗങ്ങളെ വാങ്ങാനാകുന്ന ഒരു സംവിധാനം വഴി കബളിപ്പിച്ചതിന് കാമറൂണ്‍ പൗരനെ ദുബൈ കോടതി ശിക്ഷിച്ചു. പ്രതിയുടെ മേല്‍ 16,200 ദിര്‍ഹമാണ് കോടതി പിഴയായി ചുമത്തിയത്. 2022 അവസാനത്തോടെ നടന്ന സംഭവത്തില്‍, പൂച്ചക്കുട്ടിയെ ദത്തെടുക്കുന്നതിനായി തെറ്റായി പരസ്യം നല്‍കുകയും ഇരയെ കബളിപ്പിച്ച് 6,200 ദിര്‍ഹം കൈപ്പറ്റിയെന്നുമാണ് കേസ്.
കോടതി രേഖകള്‍ പ്രകാരം, പൂച്ചക്കുട്ടികളെ വാങ്ങാന്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഓണ്‍ലൈന്‍ പരസ്യമാണ് ഇരയെ തട്ടിപ്പിലേക്കെത്തിച്ചത്. വെബ്സൈറ്റില്‍ നിന്ന് ഒരു പൂച്ചക്കുട്ടിയെ തിരഞ്ഞെടുത്തുവെന്നും തുടര്‍ന്നാണ് തട്ടിപ്പുകാരനുമായി വാട്സാപ്പില്‍ സംസാരിച്ചതെന്നുമാണ് ഇരയുടെ മൊഴി.
അബൂദബി ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി ബന്ധിപ്പിച്ചിട്ടുള്ള വിശദമായ ബാങ്ക് വിവരങ്ങള്‍ നല്കി തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഫീസായി 2,200 ദിര്‍ഹം പ്രാരംഭമായി അടയ്ക്കാന്‍ പ്രതി ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി 2022 ഡിസംബര്‍ 30ന് തുക കൈമാറി.
ഇതിനെത്തുടര്‍ന്ന്, ഒരു ഡെലിവറി ബോയ് പൂച്ചക്കുട്ടിയെ ഇവരുടെ വസതിയിലേക്ക് കൊണ്ടുവരുമെന്ന് തട്ടിപ്പുകാരന് പറഞ്ഞു. ഡെലിവറി ഏജന്റ് എന്ന് സ്വയം പരിചയപ്പെടുത്തി മറ്റൊരു വ്യക്തി ഇരയെ ബന്ധപ്പെട്ടു. പൂച്ചക്കുട്ടി 'വളരെ ചെറുതാണ്' എന്നും അവളുടെ ലൊക്കേഷനിലേക്കുള്ള ദൂരത്തിന് റീഫണ്ടബിള്‍ ഇന്‍ഷുറന്‍സ് ഡെപ്പോസിറ്റായി 4,000 ദിര്‍ഹം കൂടി വേണമെന്നും അയാള്‍ ഇവരെ അറിയിക്കുകയായിരുന്നു.
ഈ തുക അടുത്ത ദിവസം റാസല്‍ഖൈമ ആസ്ഥാനമായുള്ള ബാങ്കിലെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. പൂച്ചക്കുട്ടിയെ എത്തിക്കാതിരിക്കുകയും ഇരുകൂട്ടരുമായുള്ള ആശയവിനിമയം നിലക്കുകയും ചെയ്തപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ഇര തിരിച്ചറിഞ്ഞത്. വാട്ട്സ്ആപ്പ് സന്ദേശങ്ങളും പണമടച്ച രസീതുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ സമര്‍പ്പിച്ച് ഇവര്‍ ഉടന്‍ തന്നെ ദുബൈ പോലീസില്‍ പരാതി നല്കി.
അന്വേഷണത്തില്‍, പദ്ധതിക്ക് പിന്നില്‍ ഒരു കാമറൂണ്‍ പൗരനാണെന്ന് അധികൃതര്‍ തിരിച്ചറിയുകയായിരുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി ഓണ്‍ലൈനായി വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്നതായും ബാങ്ക് ട്രാന്‍സ്ഫര്‍, ക്രിപ്റ്റോകറന്‍സി വഴി പേയ്മെന്റുകള്‍ സ്വീകരിക്കുന്നതായും ഇയാള്‍ സമ്മതിച്ചു. ഇരയുടെ മൊഴിയും അനുബന്ധ രേഖകളും അടിസ്ഥാനമാക്കി, ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ പ്രതിയെ ശിക്ഷിക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിക്ക് 16,200 ദിര്‍ഹം പിഴ ചുമത്തി. അതില്‍ ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍ക്ക് 10,000 ദിര്‍ഹം പിഴയും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട തുകയായ 6,200 ദിര്‍ഹവും ഉള്‍പ്പെടുന്നു. പിഴയടച്ചില്ലെങ്കില്‍, ഓരോ 100 ദിര്‍ഹത്തിനും പ്രതി ഒരു ദിവസം തടവ് അനുഭവിക്കണം.
UAE; Court fined young man 16,200 dirhams for cheating by pretending to sell pet cat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• a day ago
വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു
Kerala
• a day ago
സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി
Kerala
• a day ago
നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
Kerala
• a day ago
സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ
Kuwait
• a day ago
അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
International
• a day ago
സഊദി അറേബ്യ: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം
uae
• a day ago
കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍
National
• a day ago
ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ
Saudi-arabia
• a day ago
നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
Kerala
• a day ago
ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം
uae
• a day ago
സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി
National
• a day ago
ഓസ്ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്
Cricket
• a day ago
ഇന്റർപോളിന്റെയും, യൂറോപോളിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ; മൂന്ന് ബെൽജിയൻ പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്
uae
• a day ago
അർജന്റൈൻ സൂപ്പർതാരം അൽ നസറിലേക്കില്ല; റൊണാൾഡോക്കും സംഘത്തിനും തിരിച്ചടി
Football
• a day ago
മഹാരാഷ്ട്രയിൽ 1.5 കോടിയുടെ കവർച്ച നടത്തിയ മലയാളി സംഘം വയനാട്ടിൽ പിടിയിൽ
Kerala
• a day ago
2026 ലോകകപ്പിൽ അവൻ മികച്ച പ്രകടനം നടത്തും: റൊണാൾഡോ നസാരിയോ
Football
• a day ago
സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ ബാങ്കുകളോട് ആർബിഐ? സത്യം ഇതാണ്; വ്യാജ വാർത്തകളിൽ മുന്നറിയിപ്പ്
National
• a day ago
മിച്ചൽ സ്റ്റാർക്ക് 100 നോട്ട് ഔട്ട്; ഇതുപോലൊരു സെഞ്ച്വറി ചരിത്രത്തിൽ മൂന്നാം തവണ
Cricket
• a day ago
തൊഴിലന്വേഷകർക്ക് സുവർണാവസരം; എമിറേറ്റ്സിൽ ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ്; ഇപ്പോൾ അപേക്ഷിക്കാം
uae
• a day ago
ഷാർജ ട്രാഫിക് പിഴ ഇളവ്: പിഴ ഇളവ് ലഭിക്കാത്ത കുറ്റകൃത്യങ്ങൾ അറിയാം
uae
• a day ago