HOME
DETAILS

ഗസ്സന്‍ തെരുവുകളിലെ സന്തോഷാരവങ്ങളില്‍ നിറസാന്നിധ്യമായി ഹമാസ്;  ഒന്നരക്കൊല്ലമായി നിങ്ങള്‍ അവിടെ എന്തെടുക്കുകയായിരുന്നുവെന്ന് നെതന്യാഹുവിനോട് ഇസ്‌റാഈലികള്‍

  
Web Desk
January 20, 2025 | 5:07 AM

Gazas Streets Wiped Out A Grim Account of Destruction and Loss of Life

വെടിയൊച്ചയില്ലാത്ത പുതുപുലരിയുടെ ആഹ്ലാദാരവങ്ങളിലേക്ക് ഗസ്സക്കാര്‍ ചുവടുവെക്കുമ്പോള്‍ ആ തെരുവിഥികള്‍ നിറ സാന്നിധ്യമായി അവരുണ്ടായിരുന്നു. തീവ്രവാദികളെന്ന് അടച്ചാക്ഷേപിച്ച് മുച്ചൂടും നശിപ്പിക്കാന്‍ ലോകമേലാളന്‍മാര്‍ ഇറങ്ങിപ്പുറപ്പെട്ട ഹമാസ് പോരാളികള്‍. ഇവിരെവിടെയായിരുന്നു എന്നാണ് ഇപ്പോള്‍ ലോകം അതിശയപ്പെടുന്നത്. ഒരു തരിമണ്ണ് പോലും അരിച്ചു പെറുക്കാന്‍ ബാക്കിവെച്ചിട്ടില്ല ഇസ്‌റാഈല്‍ ഗസ്സയില്‍. ഹമാസിനെ തകര്‍ക്കാനെന്നു പറഞ്ഞാണവര്‍ ആ നാടിനെ തകര്‍ത്തു തരിപ്പണമാക്കിയത്. അവിടുത്തെ ജനതയെ തെരുവിലേക്കിറക്കിവിട്ടത്. പിന്നെ ആ തെരുവ് പോലും അവര്‍ക്കില്ലാതാക്കിയത്. അരലക്ഷം മനുഷ്യരെ കൊന്നൊടുക്കിയത്. ലക്ഷത്തിലേറെ മനുഷ്യരെ മരണതുല്യരാക്കിയത്. 

പിന്നെ ഏത് ഹമാസിനെ ഇല്ലാതാക്കിയ കാര്യമാണ് നെതന്യാഹു സംസാരിച്ചു കൊണ്ടിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എവിടെയായിരുന്നു ഇവരെന്ന് സോഷ്യല്‍ മീഡിയ അതിശയം കൂറുന്നു.  എവിടെ നിന്നാണാവോ ഒരു പോറല് പോലും ഏല്‍ക്കാത്ത പൂര്‍ണആരോഗ്യന്‍വാന്മാരായ ഈ ബന്ദികളെ അവര്‍ ഇറക്കി കൊണ്ടുവരുന്നത് എന്നൊരു അതിശയ ചോദ്യം കൂടി ചേര്‍ത്ത് വെക്കുന്നു സോഷ്യല്‍ മീഡിയ.

യുദ്ധമുഖത്ത് കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങുന്ന സാധു മനുഷ്യരെ ഏറ്റവും കൂടുതല്‍ കൊന്നൊടുക്കിയവരാണ് വിജയികളെങ്കില്‍ സമ്മതിക്കാം വിജയം ഇസ്‌റാഈല്‍ ഭീകര സേനയുടേത് തന്നെ. അതല്ല, അത്യാധുനികമായ ആയുധ ശേഖരത്തിന് മുന്നില്‍ നെഞ്ചുവിരിച്ച് നിന്ന് പോരാടി കീഴടങ്ങാതെ എതിരാളികള്‍ക്ക് കനത്ത് സൈനികമായും സാമ്പത്തികമായും രാഷ്ട്രീയപരമായും കനത്ത നഷ്ടങ്ങള്‍ വരുത്തി ഒടുവില്‍ തങ്ങളുടെ നിബന്ധനകള്‍ക്കു മുന്നില്‍ കീഴ്‌പെടേണ്ടി വരുന്നിടം വരെ എത്തിക്കാനായതാണ് വിജയമെങ്കില്‍ ഇതാ ഇവിടെ ഫലസ്തീനികള്‍ വിജയിച്ചിരിക്കുന്നു. ഹമാസ് വിജയിച്ചിരിക്കുന്നു. അല്‍ഖസ്സാം ബ്രിഗേഡ് വിജയിച്ചിരിക്കുന്നു. 

കിലോമീറ്ററുകള്‍ മാത്രം വിസ്തീര്‍ണമുള്ള ഒരു ചെറുപ്രദേശത്ത് ഒന്നര വര്‍ഷത്തോളം ബോംബ് വര്‍ഷം നടത്തിയിട്ടും എല്ലാ സാങ്കേതിക സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയിട്ടും നഷ്ടകണക്കുകള്‍ മാത്രമാണ് സയണിസ്റ്റുകള്‍ക്ക് ബാക്കിയാവുന്നത്. പ്രഖ്യാപിത ലക്ഷ്യങ്ങളായി പറഞ്ഞ ബന്ദി മോചനമോ ഹമാസിനെ ഇല്ലാതാക്കലോ അസാധ്യമാണെന്ന് ഹമാസും ഫലസ്തീനും അവരെ ബോധ്യപ്പെടുത്തിയിരിക്കുന്നു.

കുറേ നിരപരാധികളെ കൊന്നു. കൊല്ലാന്‍ പോയ നിരവധിയെണ്ണം കൊല്ലപ്പെട്ടു. 
ലോകത്തിലെ വന്‍ശക്തികള്‍ കൂട്ടിനുണ്ടായിട്ടും ബന്ദികളെ മോചിപ്പിക്കാന്‍ മാനം കാക്കാന്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കേണ്ടി വന്നു പിന്‍വാങ്ങേണ്ടി വന്നു. ഫലസ്തീന്‍ തടവുകാരെ  മോചിപ്പിക്കേണ്ടി വന്നു. 

അതെ ആഘോഷം ഫലസ്തീനുള്ളതാണ്. അഭിമാനം ഗസ്സന്‍ തെരുവുകളില്‍ അഭയം തേടി അലയേണ്ടി വന്ന മനുഷ്യര്‍ക്കുള്ളതാണ്. അഭിവാദ്യം രക്തസാക്ഷിത്വം കൊണ്ട് ലോകത്തെ അതിശയിപ്പിച്ചവര്‍ക്കുള്ളതാണ്. ചെറുത്തുനില്‍പിന്റെ ചുടുചോരയിലിരുന്ന് നീതിയും ന്യായവും തങ്ങളാണെന്ന്  ലോകത്തെ സമ്മതിപ്പിച്ചു അവര്‍.  പോരാട്ടത്തിന്റെ പുതിയ പാഠങ്ങള്‍ ചരിത്രത്തില്‍ കൊത്തിവെച്ചിരിക്കുകയാണ് ഗസ്സ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  2 days ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  2 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  2 days ago
No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  2 days ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  2 days ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  2 days ago
No Image

പ്രതികളുമായി പോയ പൊലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്, എഎസ്ഐ മെഡിക്കൽ കോളേജിൽ

Kerala
  •  2 days ago
No Image

വെള്ളാപ്പള്ളി പറഞ്ഞത് പ്രകാരം മുസ്‌ലിം സമുദായത്തിന് അനർഹമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

Kerala
  •  2 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ രക്ഷകനാര്? നാല് പകരക്കാരെ നിർദ്ദേശിച്ച് ഇതിഹാസം

Football
  •  2 days ago