ഹോമിയോ മരുന്നില്‍ ഔഷധ സാന്നിധ്യം സ്ഥിരീകരിച്ച് ഡോ. ജോര്‍ഡി പോള്‍
കൊച്ചി: ഹോമിയോ മരുന്നില്‍ ഔഷധത്തിന്റെ സാന്നിധ്യം ചാര്‍ജ് ചെയ്യപ്പെട്ട അദൃശ്യ കണങ്ങളായാണ് നിലകൊള്ളുന്നതെന്ന് ഗവേഷണത്തില്‍ തെളിഞ്ഞു.
ഒരു മീഡിയത്തില്‍ നില്‍ക്കുന്ന ചാര്‍ജ് ചെയ്യപ്പെട്ട അദൃശ്യ കണങ്ങള്‍ക്ക് പ്രതിപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന വസ്തുവുമായി സംഗമിച്ചാല്‍ തനത് സ്വാഭാവമുള്ള ദൃശ്യങ്ങളായി മാറാന്‍ കഴിയുമെന്നുള്ള പുതിയ കണ്ടെത്തല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആയുഷ് വകുപ്പിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
മലയാളിയും ഹോമിയോപതി ഡോക്ടറുമായ ജോര്‍ഡി പോളാണ് ഗവേഷണങ്ങള്‍ നടത്തിയത്. ഹോമിയോ മരുന്നുകളില്‍ ഔഷധ സാന്നിധ്യം കണ്ടെത്താനുള്ള ഗവേഷണങ്ങളിലാണ് ഈ നിരീക്ഷണം നടത്താന്‍ കഴിഞ്ഞതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അര്‍ജന്റം നൈട്രിക്കം എന്ന ഹോമിയോ മരുന്നും ശുദ്ധീകരിച്ച് ഉപ്പിന്റൈ ലായിനിയും ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.
നിലവിലെ ശാസ്ത്ര അടിസ്ഥാന പ്രമാണങ്ങളെപ്പോലും ചോദ്യം ചെയ്യാനുതകുന്ന ഒന്നായി ഇത് മാറുമെന്നാണ് പ്രതീക്ഷയെന്നും ഹോമിയോ മരുന്നുകള്‍ക്ക് പ്ലാസിബോ ഇഫക്റ്റാണെന്ന (ഔഷധമില്ലാത്ത അവസ്ഥ) വാദം ഉയര്‍ന്ന സാഹചര്യത്തിലാണ് താന്‍ ഗവേഷണം നടത്തിയതെന്നും ഇത് വിജയിച്ചതോടെ വ്യാജ പ്രചാരണങ്ങള്‍ തള്ളപ്പെട്ടിരിക്കുകയാണെന്നും ഡോ. ജോര്‍ഡി പോള്‍ പറഞ്ഞു. ആയുഷ് വകുപ്പിന്റെ സഹായത്തോടെ കൊരട്ടി കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന ട്രില്യനില്‍ ഒരു ഭാഗംപോലും കണ്ടെത്താന്‍ കഴിയുന്ന (ഐ.സി.പി- എം.എസ്) ആധുനിക സൗകര്യങ്ങളോടുകൂടിയ കെയര്‍ കേരള എന്ന ലബോറട്ടറിയിലാണ് സാമ്പിള്‍ വിശകലനം ചെയ്തത്. ആരോഗ്യ സംരക്ഷണ രംഗത്ത് വന്‍കുതിച്ചുചാട്ടത്തിന് കാരണമാകുന്ന ഒന്നാണ് ഈ കണ്ടെത്തല്‍.
നാനോ കണങ്ങളെക്കാള്‍ വളരെ ചെറുതും വളരെ അധികം ഊര്‍ജം ഉള്‍ക്കൊള്ളുന്നതുമായ ഈ അദൃശ്യകണങ്ങള്‍ക്ക് ശരീരത്തിന്റെ ഏതുഭാഗത്തും കടന്നുചെന്ന് പ്രവര്‍ത്തിക്കാന്‍ കരുത്തുണ്ട്. തുടര്‍ പരീക്ഷണങ്ങള്‍ അതി സൂക്ഷ്മവും ചെലവേറിയതുമായതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെയെ മുന്നോട്ടുള്ള ഗവേഷണം സാധ്യമാകുവെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."