HOME
DETAILS

വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റക്കാര്‍ക്കെതിരേയുള്ള യു.എസ് ഉപരോധം നീക്കി ട്രംപ്

  
Web Desk
January 22, 2025 | 6:28 AM

Trump Lifts US Sanctions on Illegal Jewish Settlers in West Bank

വാഷിങ്ടണ്‍: വെസ്റ്റ്ബാങ്കിലെ അനധികൃത ജൂത കുടിയേറ്റക്കാര്‍ക്ക് ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം നീക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി ചുമതലയേറ്റ ആദ്യ ദിനത്തിലെ എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റം ശക്തിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ജൂത കുടിയേറ്റക്കാര്‍ വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളെ ആക്രമിക്കുന്നത് പതിവായതോടെ ബൈഡന്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ നടപടിയെ ഇസ്‌റാഈല്‍ വിമര്‍ശിച്ചിരുന്നെങ്കിലും ഉപരോധത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. 1967 ലാണ് വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ അധിനിവേശം നടത്തിയത്. ഗസ്സയില്‍ ആക്രമണം നടക്കുമ്പോഴാണ് വെസ്റ്റ്ബാങ്കില്‍ അനധികൃത താമസക്കാര്‍ സ്വദേശികള്‍ക്കെതിരേ ആക്രമണം പതിവാക്കിയത്. 

കഴിഞ്ഞ ദിവസവും ജൂത കുടിയേറ്റക്കാര്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ കാവലില്‍ വെസ്റ്റ്ബാങ്കില്‍ വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. 21 ഫലസ്തീനികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. 2023 ല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയതു മുതല്‍ 175 കുട്ടികള്‍ ഉള്‍പ്പെടെ 860 ഫലസ്തീനികള്‍ വെസ്റ്റ്ബാങ്കില്‍ കൊല്ലപ്പെടുകയും 6,700 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  3 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  3 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  3 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  3 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  3 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  3 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  3 days ago