HOME
DETAILS

12 വർഷത്തെ യുവരാജിന്റെ റെക്കോർഡും തകർത്തു; ചരിത്രംകുറിച്ച് അഭിഷേക് ശർമ്മ

  
Web Desk
January 23, 2025 | 3:35 AM

Abhishek sharma breaks 12 years record of yuvraj singh

കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 132 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

ഇന്ത്യൻ ബാറ്റിങ്ങിൽ അഭിഷേക് ശർമ മികച്ച പ്രകടനമാണ് നടത്തിയത്. 34 പന്തിൽ 79 റൺസാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഈ ഇന്നിങ്സിന് പിന്നാലെ ഒരു തകപ്പൻ നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. ടി-20യിൽ ചെയ്സ് ചെയ്‌ത്‌ വിജയിച്ച മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ 70+ റൺസ് നേടുന്ന താരമായാണ് അഭിഷേക് മാറിയത്. 

ഇതിനു മുമ്പ് ഈ റെക്കോർഡ് യുവരാജ് സിംഗിന്റെ പേരിലാണ് ഉണ്ടായിരുന്നത്. 2013ൽ ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു യുവരാജ് ഈ നേട്ടം സ്വന്തമാക്കിയത്. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ 35 പന്തിൽ നിന്നും 77 റൺസായിരുന്നു താരം നേടിയത്. നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് ഈ റെക്കോർഡ് അഭിഷേക് ശർമ്മ മറികടന്നത്. 

yuvaraj.jpg

ഇന്ത്യൻ ബൗളിംഗിൽ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റും നേടി.  ഇംഗ്ലണ്ട് ബാറ്റിങ്ങിൽ ജോസ് ബട്ലർ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 44 പന്തിൽ 68 റൺസാണ് ബട്ലർ നേടിയത്. എട്ട് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 

നിലവിൽ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിനു മുന്നിലാണ് ഇന്ത്യ. ജനുവരി 25നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  2 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  2 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  2 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  2 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  3 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  3 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  3 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  3 days ago