HOME
DETAILS

'കേരളത്തില്‍ ഒന്നും നടക്കില്ലെന്ന സ്ഥിതി മാറി'; സഭയില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി 

  
Web Desk
January 23 2025 | 10:01 AM

pinarayi vijayan statement about kerala government

തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം വ്യവസായ നിക്ഷേപ സൗഹൃദമല്ലെന്ന ആക്ഷേപം മാറിയെന്നും അവകാശപ്പെട്ടു. 2028 ല്‍ വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകും. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016 ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതലാണ് മാറിത്തുടങ്ങിയതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം ഇടത് സര്‍ക്കാരിന്റെ നേട്ടമാണ്. ഐടി മേഖലയില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. നിലവില്‍ സംസ്ഥാനത്ത് ഐ ടി രംഗത്ത് 90,000 കോടി രൂപയുടെ കയറ്റുമതിയുണ്ട്. 

ആരോഗ്യ മേഖലയെ കരിവാരിത്തേക്കാന്‍ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ ശ്രമിച്ചു. യുഡിഎഫ് കാലത്ത് ആരോഗ്യരംഗം തന്നെ വെന്റിലേറ്ററിലായിരുന്നു. സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയിലായിരുന്നു.  ആര്‍ദ്രം മിഷനിലൂടെ ഇടത് സര്‍ക്കാര്‍ അതെല്ലാം മാറ്റിയെടുത്തുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

2016ല്‍ ഇടതുസര്‍ക്കാര്‍ വരുമ്പോള്‍ കാര്‍ഷിക മേഖല തകര്‍ന്നു കിടക്കുകയായിരുന്നു.നെല്‍കൃഷി രണ്ടര ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞു.യുവാക്കളെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. നാളികേരത്തിന്റെ താങ്ങുവില വര്‍ധിപ്പിച്ചു. റബ്ബര്‍ കര്‍ഷകര്‍ക്കുള്ള തുക 600 കോടിയായി ഉയര്‍ത്തി. ക്ഷീരകാര്‍ഷിക മേഖലയിലും മികച്ച ഇടപെടല്‍ ആണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

63 ലക്ഷം പേര്‍ക്ക് സാമൂഹ്യ പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നല്‍കിയിരുന്ന പെണ്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് ഇടതു സര്‍ക്കാര്‍ 1600 രൂപയായി വര്‍ധിപ്പിച്ചു. പാവപ്പെട്ടവര്‍ക്കായി നാലര ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഫിഷറീസ് മേഖലയിലും 12,400ന് മുകളില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കി. പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി. വ്യാജ പ്രചാരണങ്ങള്‍ക്ക് വലിയ ആയുസ്സുണ്ടാകില്ല. ഇടതുമുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ബജറ്റ് 2025: തെരുവ് നായ ആക്രമണം പ്രതിരോധിക്കാന്‍ രണ്ടുകോടി

Kerala
  •  3 days ago
No Image

'പ്ലാന്‍ ബി എന്നത് വെട്ടിക്കുറക്കലാണെന്ന് മനസ്സിലാക്കിത്തന്ന പൊള്ളയായ ബജറ്റ്' രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

Kerala
  •  3 days ago
No Image

ഭൂനികുതി കുത്തനെ കൂട്ടി; 50 ശതമാനം വര്‍ധന; ഇലക്ട്രിക് വാഹന നികുതിയും വര്‍ധിപ്പിച്ചു 

Kerala
  •  3 days ago
No Image

'അവരുടെ മണ്ണ് അവര്‍ക്കവകാശപ്പെട്ടത്, അവരവിടെ ജീവിക്കും'  ഫലസ്തീനികളെ പുറന്തള്ളാനുള്ള ഇസ്‌റാഈലിന്റേയും അമേരിക്കയുടേയും പദ്ധതികള്‍ തള്ളി ലോകരാജ്യങ്ങള്‍ 

International
  •  3 days ago
No Image

ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍;  സ്‌ട്രോക്ക് ചികിത്സാ യൂണിറ്റിന്  21 കോടി

Kerala
  •  3 days ago
No Image

ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന ഉത്തരവ് തടഞ്ഞ് യു.എസ് കോടതി

International
  •  3 days ago
No Image

വന്യജീവി ആക്രമണം തടയാന്‍ 50 കോടി; വന്യജീവി പെരുപ്പം നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കും

Kerala
  •  3 days ago
No Image

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ വിദ്യാര്‍ഥിയെ താക്കോല്‍ കൊണ്ട് കവിളത്ത് കുത്തി സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം

Kerala
  •  3 days ago
No Image

സംസ്ഥാനത്തിന്റെ ധനഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന- ധനമന്ത്രി 

Kerala
  •  3 days ago
No Image

ഉത്തരാഖണ്ഡ് ഏക സിവില്‍കോഡ്: ലിവ് ഇന്‍ റിലേഷനിലുള്ള മുസ്‌ലിം യുവാക്കളുടെ വിവരങ്ങള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍

National
  •  3 days ago