HOME
DETAILS
MAL
മദര്‍ തെരേസയെ വിശുദ്ധയാക്കല്‍: ഇന്ത്യന്‍ സംഘം വത്തിക്കാനില്‍
backup
September 02 2016 | 19:09 PM
വത്തിക്കാന്‍ സിറ്റി: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള 11 അംഗ പ്രതിനിധി സംഘം വത്തിക്കാനിലെത്തി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉള്‍പ്പെടും. ചെറുപ്പ കാലത്ത് കെജ്രിവാള് മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകനായിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സംഘത്തിലുണ്ട്. 1997ലാണ് മദര്‍ തെരേസ അന്തരിച്ചത്. നാളെയാണ് മദര്‍ തെരേസയെ വിശുദ്ധയായി പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിക്കുക. ഇതിനു മുന്നോടിയായുള്ള ചടങ്ങുകള്‍ വത്തിക്കാനില്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."