HOME
DETAILS

എമ്‌റേറ്റ്‌സ് ഐഡി ഇല്ലാതെ നിങ്ങള്‍ക്ക് യുഎഇ ബാങ്ക് അക്കൗണ്ട് തുടങ്ങാനാകുമോ?

  
Shaheer
January 30 2025 | 04:01 AM

Can you open a UAE bank account without an Emirates ID

ദുബൈ: നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയായാലും ജോലി ചെയ്യുന്ന പ്രൊഫഷണലായാലും വീട്ടമ്മയായാലും ബിസിനസുകാരനായാലും ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അന്യനാട്ടില്‍ എത്തിപ്പെട്ട മിക്കവര്‍ക്കും ഉള്ള സംശയമാണ് എങ്ങനെ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്നുള്ളത്.  

പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സ്വദേശത്തേക്ക് പണം അയക്കാനും ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. എല്ലായിടത്തും പണമായി, പണമടയ്ക്കുന്നത് പ്രായോഗികമല്ല. പ്രത്യേകിച്ച് വലിയ ഷോപ്പിംങുകള്‍ക്ക്. പകരം, ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുകയും ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകള്‍ വഴി പണമടക്കുന്നതും കുറേക്കൂടി എളുപ്പമാണ്.

പ്രവാസികള്‍ക്ക് യുഎഇയില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാനാകുമോ?
പ്രവാസികള്‍ക്ക് യുഎഇയില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ കഴിയും. എന്നാല്‍ പരിമിതമായ എണ്ണം ബാങ്കുകള്‍ (ഏകദേശം നാലോ അഞ്ചോ ബാങ്കുകള്‍) മാത്രമേ ഈ സേവനം വാഗ്ദാനം ചെയ്യുന്നുള്ളൂ. വിദേശ രേഖകളിലെ അധിക പരിശോധനകള്‍ കാരണം നോണ്‍റെസിഡന്റ് അക്കൗണ്ടുകള്‍ക്കായുള്ള പ്രക്രിയ സാധാരണയായി റസിഡന്റ് അക്കൗണ്ടുകളേക്കാള്‍ കൂടുതല്‍ സമയമെടുക്കും. 

പുതിയ അക്കൗണ്ട് തുടങ്ങാന്‍ എത്ര സമയമെടുക്കും?
അപേക്ഷകന്റെ പ്രൊഫൈല്‍, തിരഞ്ഞെടുത്ത ബാങ്ക്, ബാങ്കിംഗ് തരം (റീട്ടെയില്‍ അല്ലെങ്കില്‍ സ്വകാര്യം) എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിയാരിക്കും അക്കൗണ്ട് അനുവദിക്കുക. സാധാരണ ഗതിയില്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ മൂന്നാഴ്ച മുതല്‍ ആറ് മാസം വരെ എടുക്കും.

നോണ്‍ റസിഡന്റ് അക്കൗണ്ടുകള്‍ ബാങ്കുകള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതായാണ് കണക്കാക്കുന്നത്. കൂടാതെ അധിക കംപ്ലയിന്‍സ് ചെക്കുകള്‍ ആവശ്യമാണ്. ഇടപാടുകാര്‍ക്ക് 250,000 ദിര്‍ഹം മുതല്‍ ഗണ്യമായ നിക്ഷേപം നടത്തേണ്ടി വന്നേക്കാം. കൂടാതെ ബാങ്കിന്റെ നിക്ഷേപ ഉല്‍പന്നങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും വേണം.

നോണ്‍ റസിഡന്റ് അക്കൗണ്ടുകള്‍ക്കുള്ള ആവശ്യകതകള്‍
പ്രവാസികള്‍ അധിക ബാങ്ക് അംഗീകാരങ്ങള്‍ക്ക് വിധേയരാകണമെന്നും അവര്‍ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം. ഒരു നോണ്‍ റസിഡന്റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന്, അപേക്ഷകര്‍ ഇനിപ്പറയുന്നവ നല്‍കണം:

1. അക്കൗണ്ട് തുറക്കുന്നതിനുള്ള കാരണം
ഒരു അക്കൗണ്ട് തുറക്കുന്നതിന് ബാങ്കുകള്‍ക്ക് സാധുവായ ഒരു കാരണം ആവശ്യമാണ്. ഉദ്ദേശ്യങ്ങള്‍ നിയമാനുസൃതവും കള്ളപ്പണം വെളുപ്പിക്കലോ നികുതി വെട്ടിപ്പോ ആയി ബന്ധമില്ലാത്തതുമാണെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണിത്. പ്രോപ്പര്‍ട്ടി വാങ്ങലുകള്‍ക്കായി ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയുമായുള്ള ഇടപഴകലിന്റെ തെളിവ് പോലെയുള്ള പിന്തുണാ തെളിവുകള്‍ ഉദാഹരണം.

2. ഫണ്ടിന്റെ ഉറവിടത്തിന്റെ തെളിവ്
ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍.

ജീവനക്കാര്‍ക്ക്: ശമ്പള അക്കൗണ്ട് പ്രസ്താവനകള്‍.

ബിസിനസ്സ് ഉടമകള്‍ക്ക്: ഡിവിഡന്റും ബിസിനസ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും പ്രതിഫലിപ്പിക്കുന്ന വ്യക്തിഗത ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍.

3. അധിക രേഖകള്‍
ഒരു സി.വി.

വിദേശ വിലാസത്തിന്റെ തെളിവ് (യൂട്ടിലിറ്റി ബില്‍ അല്ലെങ്കില്‍ ബാങ്ക് റഫറന്‍സ് ലെറ്റര്‍).

പാസ്‌പോര്‍ട്ടിന്റെ ഒരു പകര്‍പ്പ്.

ഇവയാണ് ഏറ്റവും ആവശ്യമായ രേഖകള്‍. പ്രാഥമിക അവലോകനത്തിന് ശേഷം, വ്യക്തിയുടെ പ്രൊഫൈലിനെ അടിസ്ഥാനമാക്കി ബാങ്കുകള്‍ കൂടുതല്‍ വിവരങ്ങള്‍ അഭ്യര്‍ത്ഥിച്ചേക്കാം. ഒരു അക്കൗണ്ട് തുറക്കാന്‍ യുഎഇയില്‍ അയാളുടെ സാന്നിധ്യം നിര്‍ബന്ധമാണ്.

പ്രവാസികള്‍ക്ക് ലഭ്യമായ അക്കൗണ്ടുകളുടെ തരങ്ങള്‍

1. സേവിംഗ്‌സ് അക്കൗണ്ട്
പ്രവാസികള്‍ക്ക് മിനിമം ബാലന്‍സ് 30,000 ദിര്‍ഹം ഉള്ള ഒരു സേവിംഗ്‌സ് അക്കൗണ്ട് തുറക്കാം.

2. മുന്‍ഗണനാ ബാങ്കിംഗ് അക്കൗണ്ട്
ഈ ഓപ്ഷന് മിനിമം ബാലന്‍സ് 500,000 ദിര്‍ഹം നിലനിര്‍ത്തേണ്ടതുണ്ട്.

മുന്‍ഗണനാ ബാംങ്കിഗ് അക്കൗണ്ട് തുടങ്ങാന്‍ സാധാരണ എളുപ്പമാണ്. കൂടാതെ ഇത് ക്രെഡിറ്റ് കാര്‍ഡുകള്‍, നിക്ഷേപ അവസരങ്ങള്‍ എന്നിവ പോലുള്ള അധിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  6 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  6 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  6 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  6 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  6 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  6 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  6 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  6 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  6 days ago
No Image

രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ

Cricket
  •  6 days ago