HOME
DETAILS

കടലാടിപ്പാറയിലെത്തുന്ന അജ്ഞാത സംഘം ഏത്..? തടയാനൊരുങ്ങി നാട്ടുകാര്‍ സര്‍വകക്ഷി ജനകീയ സമിതിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് അമര്‍ഷം

  
backup
September 02 2016 | 20:09 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8


നീലേശ്വരം: ആശാപുര കമ്പനിക്ക് ബോക്‌സൈറ്റ് അനുമതി നല്‍കിയതായി പറയപ്പെടുന്ന കടലാടിപ്പാറയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വരുന്ന അജ്ഞാത സംഘം ആരാണെന്ന ആശങ്കയിലാണു ജനങ്ങള്‍. ഇവര്‍ തദ്ദേശീയരല്ലെന്നാണു നാട്ടുകാര്‍ പറയുന്നത്.
കടലാടി ചെടി കാണാനും കടലാടിപ്പാറ കാണാനുമാണ് വന്നതെന്നായിരുന്നു ഇവര്‍ നാട്ടുകാരോടു പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പഠനം നടത്താനെത്തിയ ആശാപുരയുടെ ആള്‍ക്കാരാണോയെന്നു സംശയമുണ്ടെന്നും ഇനിയും വന്നാല്‍ അവരെ തടയുമെന്നുമാണ് നാട്ടുകാരുടെ നിലപാട്.
അതേസമയം കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനത്തിനു അനുമതി ലഭിച്ചതായുള്ള ആശാപുര ജനറല്‍ മാനേജര്‍ സന്തോഷ് മേനോന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട മന്ത്രിമാരെ നേരില്‍ കാണാനുള്ള സര്‍വകക്ഷി ജനകീയ സമിതിയുടെ തീരുമാനം നടപ്പിലാവാത്തതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. ഓഗസ്റ്റ് ആദ്യ വാരത്തില്‍ മുഖ്യമന്ത്രിയേയും വ്യവസായ മന്ത്രിയേയും നേരില്‍ കണ്ട് സ്ഥിതിഗതികള്‍ ബോധിപ്പിക്കാന്‍ സര്‍വകക്ഷി ജനകീയ സമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ മാസം ഒന്നു കഴിഞ്ഞിട്ടും ഇതു നടപ്പിലാവാത്തതാണ് ജനങ്ങളുടെ അമര്‍ഷത്തിനു കാരണമായത്.
പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല ചെയര്‍മാനും ഒ.എം ബാലകൃഷ്ണന്‍ കണ്‍വീനറുമായാണ് സര്‍വകക്ഷി ജനകീയ സമിതി രൂപീകരിച്ചിരിക്കുന്നത്. കടലാടിപ്പാറയില്‍ ഖനനം നടത്താന്‍ ആശാപുര മൈന്‍ കെം ലിമിറ്റഡിനെ അനുവദിക്കാത്തതിനു പിന്നില്‍ വലിയ ഇടപെടലുണ്ടെന്നും മന്ത്രി ചന്ദ്രശേഖരന്‍ പദ്ധതിയെക്കുറിച്ച് അഭിപ്രായം പറയേണ്ട ആളല്ലെന്നും കഴിഞ്ഞ ദിവസം സുപ്രഭാതത്തിനു നല്‍കിയ അഭിമുഖത്തില്‍ ആശാപുര ജനറല്‍ മാനേജര്‍ സന്തോഷ് മേനോന്‍ വ്യക്തമാക്കിയിരുന്നു.
വ്യവസായ മന്ത്രിയാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  5 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  11 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  30 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago