HOME
DETAILS

സ്ത്രീകൾക്കൊപ്പം പുരുഷൻമാർ മത്സരിക്കണ്ട വനിതാ കായിക ഇനങ്ങളിൽ ട്രാൻസ് വ്യക്തികളെ വിലക്കി ട്രംപ്, ഉത്തരവിൽ ഒപ്പു വെച്ചു  

  
Web Desk
February 06, 2025 | 7:24 AM

Trump Signs Executive Order to Ban Transgender Individuals from Womens and Childrens Sports

വാഷിങ്ടൺ: ട്രാൻസ് വ്യക്തികൾക്കെതിരായ നിലപാടുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും. വനിതകളുടേയും കുട്ടികളുടേയും കായിക ഇനങ്ങളിൽ നിന്ന് ട്രാൻസ് വ്യക്തികളെ വിലക്കുന്നതാണ് പുതിയ നീക്കം. 
'വനിതാ കായികയിനങ്ങളിൽ നിന്ന് പുരുഷന്മാരെ മാറ്റുക' എന്ന തലക്കെട്ടിലുള്ള ഉത്തരവിൽ ട്രംപ് ഒപ്പ് വെച്ചു. ദേശിയ വനിതാ കായികദിനത്തിനോടനുബന്ധിച്ചാണ് ഉത്തരവ്.

'വനിതാ കായികയിനങ്ങളിലെ യുദ്ധം അവസാനിച്ചിരിക്കുന്നു. വനിതാ അത്‌ലറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതല്‍ വനിതാ കായിക ഇനങ്ങൾ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും’- ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ട്രാൻസ് വ്യക്തികളെ പുരുഷന്മാർ എന്നാണ് തന്റെ സംസാരത്തിൽ ട്രംപ് വിശേഷിപ്പിച്ചത്.  

വൈറ്റ് ഹൗസില്‍ നിരവധി കുട്ടികളും വനിതാ കായികതാരങ്ങളും നിറഞ്ഞ സദസിനു നടുവിലിരുന്നാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവച്ചത്. യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍, റിപ്പബ്ലിക്കന്‍ നേതാവ് മാര്‍ജോരി ഗ്രീന്‍ എന്നിവരും സന്നിഹിതരായിരുന്നു. ഉത്തരവ് പാലിക്കുന്നത് ഉറപ്പ് വരുത്താൻ വിദ്യാഭ്യസ വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയും ഏർപ്പെടുത്തും.

അധികാരത്തിൽ കയറിയ ഉടൻതന്നെ ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ നീക്കം. 2028 ഒളിമ്പിക്സിൽ ഇത് നടപ്പിൽ വരുത്താൻ ഒളിമ്പിക് കമ്മിറ്റിയിൽ സ്വാധീനം ചെലുത്തുമെന്നും ട്രംപ് വ്യക്തമാക്കി. 

 

US President Donald Trump has once again taken a controversial stance against transgender individuals, signing an executive order that bans transgender people from participating in women’s and children’s sports.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  a day ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  a day ago
No Image

എസ്.ഐ.ആര്‍; ഇതുവരെ ഡിജിറ്റൈസേഷന്‍ ചെയ്ത ഫോമുകള്‍ 51,38,838; കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം തുടരും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Kerala
  •  a day ago
No Image

ജനസാഗരം നിയന്ത്രണം വിട്ടു: കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago
No Image

ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇതര മതസ്ഥരില്ല; ഒരുമിച്ച് സമരം ചെയ്ത ഞങ്ങളെ കാര്യം കഴിഞ്ഞപ്പോള്‍ ഒഴിവാക്കി; മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്‍ 

Kerala
  •  a day ago
No Image

അശ്ലീല വീഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയും

Kerala
  •  a day ago
No Image

അവധി ദിനത്തില്‍ താമരശ്ശേരി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാരി കുഴഞ്ഞുവീണു

Kerala
  •  a day ago
No Image

എസ്.ഐ.ആറിന്റെ പേരില്‍ നടക്കുന്നത് അടിച്ചമര്‍ത്തല്‍; മൂന്നാഴ്ച്ചക്കിടെ 16 ബിഎല്‍ഒമാര്‍ക്ക് ജീവന്‍ നഷ്ടമായി; രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾ വർധിപ്പിച്ചു

Kerala
  •  a day ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ കൃത്യമായി ചെയ്തില്ലെന്ന് ആരോപണം; 60 ബിഎല്‍ഒമാര്‍ക്കെതിരെ കേസെടുത്ത് യുപി പൊലിസ് 

National
  •  a day ago