HOME
DETAILS

'നിങ്ങളുടെ മനസിന് തൃപ്തിയാവും വരെ പോരാടൂ.. പോരാടി അവസാനിപ്പിക്കൂ..' കോണ്‍ഗ്രസിനെയും ആം ആദ്മിയേയും വിമര്‍ശിച്ച് ഒമര്‍ അബ്ദുള്ള

  
February 08 2025 | 08:02 AM

Aur Lado Omar Abdullah Jabs INDIA Allies AAP Congress Over Delhi Rout

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിയേയും കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിച്ച് ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ഇനിയും പോരടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ എന്നാണ് ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചത്. 

 'കുറച്ചുകൂടി പോരാടൂ, നിങ്ങളുടെ മനസിന് തൃപ്തിയാവുന്നത് വരെ പോരാടൂ, പരസ്പരം അവസാനിപ്പിക്കൂ' എന്ന് എഴുതിയ മീം ആണ് ജമ്മു കശ്മിര്‍ മുഖ്യമന്ത്രി പങ്കുവച്ചത്. ഇതിന് ക്യാപ്ഷനായി 'നിങ്ങള്‍ തമ്മിലടി തുടരൂ' എന്നും എഴുതിയിട്ടുമുണ്ട്.

ഡല്‍ഹിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ വെവ്വേറെ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 7 സീറ്റുകളില്‍ 4 ഇടത്ത് എ.എ.പിയും, 3 ഇടത്ത് കോണ്‍ഗ്രസും മത്സരിച്ചെങ്കിലും ഇന്ത്യാ മുന്നണി സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റിലും സഖ്യമില്ലാതെയാണ് കോണ്‍ഗ്രസും എ.എപിയും മത്സരിച്ചത്.എന്നാല്‍ സഖ്യം പിരിഞ്ഞിട്ടും വന്‍ തോല്‍വിയാണ് എ.എ.പിയും കോണ്‍ഗ്രസും നേരിട്ടത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പി മുന്നേറിയത്. കോണ്‍ഗ്രസിന് ചിത്രത്തില്‍ പോലും ഇടം നേടാനായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിക്കെതിരെ ജാഗ്രതയുടെ ഒരു മാസം; ഓപ്പറേഷന്‍ ഡി-ഹണ്ട് ശക്തമാകുന്നു

Kerala
  •  3 days ago
No Image

ചാമ്പ്യന്മാരെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  3 days ago
No Image

സംസ്ഥാനത്ത് വേനൽമഴക്കൊപ്പം ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം

Kerala
  •  3 days ago
No Image

ചോരാത്ത ഈ കൈകൾ ഇനി ധോണിയുടെ റെക്കോർഡിനൊപ്പം; വരവറിയിച്ച് ബാംഗ്ലൂർ താരം

Cricket
  •  3 days ago
No Image

ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് സഊദി 

Saudi-arabia
  •  3 days ago
No Image

പതിനാറുകാരനുമായി ബന്ധം; വിവാദങ്ങൾ ഉയർന്നതോടെ ഐസ്‌ലൻഡ് വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

International
  •  3 days ago
No Image

കേരളത്തിൽ വ്യാപക വേനൽമഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Kerala
  •  3 days ago
No Image

ഡൽഹി ഹൈക്കോടതി ജഡ്ജിയെ മാറ്റിനിർത്തും; സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു

latest
  •  3 days ago
No Image

സമൂഹമാധ്യമത്തിലൂടെ ഹജ്ജ്, ഉംറ വിസ തട്ടിപ്പിനു ശ്രമിച്ച സംഘം ദുബൈ പൊലിസ് പിടിയില്‍

uae
  •  3 days ago
No Image

ലഹരിക്കെതിരെ ജനകീയ പ്രചാരണത്തിന് തുടക്കമായി

organization
  •  3 days ago