മെസിക്കൊപ്പവും അവർക്കൊപ്പവും എനിക്ക് പുതിയ സ്റ്റേഡിയത്തിൽ കളിക്കണം: സ്പാനിഷ് താരം
കാലിഫോർണിയ: മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കൊപ്പമുള്ള തന്റെ ഭാവി സ്വപ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് സ്പാനിഷ് താരം ജോഡി ആൽബ. ഇന്റർ മയാമിയുടെ പുതിയ സ്റ്റേഡിയത്തിൽ ലയണൽ മെസി, ലൂയി സുവാരസ്, സെർജിയോ ബുസ്കെറ്റ്സ് എന്നിവർക്കൊപ്പം കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ജോഡി ആൽബ പറഞ്ഞത്. ദി അത്ലറ്റിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോർഡി അൽബ.
'പുതിയ സ്റ്റേഡിയത്തിൽ ലിയോ, ബുസി, ലൂയിസ് എന്നോടൊപ്പം കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു അത് ഗംഭീരമായിരിക്കും. ഇന്നുമുതൽ ശാരീരികമായി മാനസികമാണെന്ന് എനിക്ക് ഈ കാര്യം ചെയ്യാൻ തോന്നുന്നു. ആഗ്രഹിക്കുന്നു. അത് വളരെ മികച്ച ഒരു നിമിഷമായിരിക്കും അത്,' ജോഡി ആൽബ പറഞ്ഞു.
നിലവിൽ ഇന്റർമയാമിയുടെ പുതിയ സ്റ്റേഡിയമായ ഫ്രീഡം പാർക്കിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. 131 ഏക്കർ വിസ്തൃതിയിലാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം നടക്കുന്നത്. ഏകദേശം 25000 ആളുകളെ ഉൾക്കൊള്ളാവുന്ന കപ്പാസിറ്റിയിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. 2023 ഓഗസ്റ്റിലാണ് പുതിയ സ്റ്റേഡിയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഈ വർഷം അവസാനം സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023ലായിരുന്നു മെസി പാരീസ് സെയ്ന്റ് ജെർമെയ്നിൽ നിന്നും മയാമിയിലേക്ക് എത്തിയത്. മെസിയുടെ വരവിന് പിന്നാലെ മുൻ ബാഴ്സലോണ താരങ്ങളായ ബുസ്ക്വറ്റ്സും ജോഡി ആൽബയും അമേരിക്കയിലേക്ക് കൂടുമാറുകയായിരുന്നു. ഈ സീസണിൽ ആയിരുന്നു ലൂയിസ് സുവാരസ് ഇന്റർ മയാമിയുടെ ഭാഗമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."