HOME
DETAILS

പണിമുടക്ക് ദിനത്തില്‍ ആശ്വാസമായി ഇതരദേശക്കാരുടെ കരിക്കിന്‍വെള്ളം

  
backup
September 03 2016 | 01:09 AM

%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6


കോഴിക്കോട്: പണിമുടക്ക് ദിനത്തില്‍ നഗരത്തിലെത്തിയവര്‍ക്ക് ആശ്വാസമായത് ഇതരദേശക്കാരുടെ കരിക്കിന്‍വെള്ളം. പണിമുടക്ക് ബന്ദായപ്പോള്‍ നഗരത്തിലെത്തിയവര്‍ക്ക് ഒരുതുള്ളി വെള്ളം പോലും കിട്ടാത്ത അവസ്ഥയായിരുന്നു. നഗരത്തിലെത്തുന്നവര്‍ക്ക് ദാഹമകറ്റാന്‍ കരിക്ക് വില്‍ക്കുന്ന ഇതരദേശക്കാര്‍ എന്നത്തെയും പോലെ ഇന്നലെയും പതിവു സ്ഥലങ്ങളില്‍ ജോലിയില്‍ സജീവമായിരുന്നു.
റെയില്‍വേ സ്റ്റേഷനിലും മറ്റും എത്തിയവര്‍ക്ക് ചൂടിനെ ഒന്നു ശമിപ്പിക്കാനുള്ള ഏക മാര്‍ഗവും ഇതരദേശക്കാരുടെ കരിക്ക് തന്നെയായിരുന്നു. ഇരുചക്രവാഹന യാത്രക്കാരും വാഹനം കിട്ടാതെ അലഞ്ഞവരും ഇവരുടെ കരിക്കിന്‍ വെള്ളത്തെയാണ് ആശ്രയിച്ചത്. നഗരത്തില്‍ പുതിയ സ്റ്റാന്‍ഡ്, മാവൂര്‍ റോഡ്, മാനാഞ്ചിറ, സി.എച്ച് മേല്‍പ്പാലം, റെയില്‍വേ സ്റ്റേഷന്‍, ലിങ്ക് റോഡ് എന്നിവിടങ്ങളിലെല്ലാം കരിക്ക് വില്‍പന ഇന്നലെ തകൃതിയായി നടന്നു.
കരിക്കിന് മൂപ്പത് രൂപയാണ് ഈടാക്കിയത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ജില്ലയില്‍ കരിക്ക് വില്‍പന നടത്തുന്നത്. പാലക്കാട്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് കരിക്ക് പ്രധാനമായും കോഴിക്കോട്ടെത്തിക്കുന്നത്. എല്ലാ ദിവസവും രാത്രിയാണ് ജില്ലയില്‍ കരിക്കിന്റെ ലോഡെത്താറുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago