HOME
DETAILS

കൊല്ലം കടയ്ക്കലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്

  
February 08, 2025 | 5:20 PM

Husband stabbed his wife and injured her in Kollam Kadakkal

കൊല്ലം : കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കുന്നുംപുറം സ്വദേശി തസ്നിയെയാണ് ഭർത്താവ് റിയാസ് കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണം തടയുന്നതിനിടെ തടി കഷ്ണം കൊണ്ടുള്ള ഭാര്യയുടെ അടിയേറ്റ് പ്രതിയ്ക്കും പരിക്കേറ്റു. വർഷങ്ങളായി തസ്നി ഭർത്താവ് റിയാസുമായി പിണങ്ങി കഴിഞ്ഞു വരുകയാണ്. കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇന്നലെ രാത്രി തസ്നിയുടെ വീട്ടിൽ റിയാസ് എത്തി. പല കാര്യങ്ങൾ പറഞ്ഞ് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ റിയാസ് ഭാര്യയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. തസ്നിയുടെ കൈക്കും വയറിനും കുത്തേറ്റു. 

അക്രമണം തടയാനുള്ള ശ്രമത്തിനിടെ സമീപത്തുണ്ടായിരുന്ന തടി കഷ്ണം കൊണ്ട് തസ്നി റിയാസിനെ അടിച്ചു. സംഭവം അറിഞ്ഞെത്തിയ കടയ്ക്കൽ പൊലീസ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തസ്നി ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. പ്രതിയായ റിയാസിനെ പ്രാഥമിക ചിത്സയ്ക്ക് ശേഷം പൊലീസ് കസ്റ്റഡിൽ എടുത്തു. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കടയ്ക്കൽ പൊലീസ് പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  6 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  6 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  6 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  6 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  6 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  6 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  6 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  6 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  6 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  6 days ago