HOME
DETAILS

പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി

  
February 08 2025 | 18:02 PM

Half Price Scam Accused Ananthu Krishnan bought land in five places in two districts

ഇടുക്കി: പകുതി വിലയ്ക്ക് സാധനങ്ങൾ വാങ്ങി നൽകുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഈരാറ്റുപേട്ട, പ്രതിയുടെ സ്വന്തം നാടായ കുടയത്തൂര്‍, കോളപ്ര, ഏഴാംമൈലിലെ വീടിന് സമീപം, കോളപ്രയിലെ ഓഫീസ് എന്നിവിടങ്ങളിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. തൊടുപുഴ - പുളിയന്‍മല സംസ്ഥാന പാതയോരത്ത് ശങ്കരപ്പിള്ളിയില്‍ ഉള്‍പ്പെടെ വാങ്ങിയതും വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയതുമായ സ്ഥലങ്ങള്‍ അനന്തു പൊലീസിന് കാണിച്ച് കൊടുത്തു. മലങ്കര ജലാശയത്തോട് ചേര്‍ന്ന് സിനിമാ ഷൂട്ടിം​ഗ് ലൊക്കേഷനായി ഉപയോഗിക്കുന്ന സ്ഥലത്തും പൊലീസ് തെളിവെടുപ്പ് നടത്തി. 

കോട്ടയം, ഇടുക്കി ജില്ലകളിലായി അഞ്ചിടത്ത് ഭൂമി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അനന്തുവുമായി തെളിവെടുപ്പ് നടത്തിയത്. സെന്റിന് ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെ വില വരുന്ന ഭൂമിയാണ് അനന്തു വാങ്ങിയിരിക്കുന്നത്. ബിനാമി പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരുകയാണ്. മൂവാറ്റുപുഴ പൊലീസാണ് അനന്തുവിനെ തെളിവെടുപ്പിനെത്തിച്ചത്. രാവിലെ ഈരാറ്റുപേട്ടയില്‍ തെളിവെടുപ്പ് നടത്തിയ ശേഷമാണ് കുടയത്തൂരിലുള്‍പ്പെടെ അനന്തുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. 

അര മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. ശങ്കരപ്പിള്ളിയില്‍ ഒഴികെ മറ്റൊരിടത്തും പൊലീസ് ജീപ്പില്‍ നിന്നും അനന്തുവിനെ ഇറക്കിയിരുന്നില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ അനന്തു തയാറായില്ല. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം അനന്തുവിനെയും കൊണ്ട് പൊലീസ് മൂവാറ്റുപുഴയിലേക്ക് മടങ്ങി. അനന്തുവിനെ ഞായറാഴ്ച എറണാകുളത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ടു ഡൽഹിയിൽ എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ

National
  •  5 days ago
No Image

എന്‍.സി.പി അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു

Kerala
  •  5 days ago
No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  5 days ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  5 days ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  5 days ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  5 days ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  5 days ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  5 days ago