പത്തനംതിട്ടയിൽ വാഹനാപകടത്തിൽ സിപിഐഎം നേതാവിന്റെ മകൻ മരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് സിപിഐഎം നേതാവിന്റെ മകൻ മരിച്ചു. സിപിഐഎം സംസ്ഥാന സമിതി അംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശ്(36) ആണ് മരണപ്പെട്ടത്. കുമ്പഴ ഭാഗത്ത് നിന്നും മൈലപ്ര ഭാഗത്തേക് പോവുകയായിരുന്ന ആദർശിന്റെ കാർ നിയന്ത്രണം വിട്ട് എതിർദിശയിലൂടെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്ന സംഭവ സ്ഥലത്ത് തന്നെ ആദർശ് മരണപ്പെട്ടുവെന്നാണ് പൊലിസിൽ നിന്നും ലഭിക്കുന്ന വിവരം. വാഹനത്തിൽ ആദർശ് മാത്രമാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ സമീപത്തുള്ള വീടിന്റെ ഗേറ്റിനുള്ളിലേക്ക് കയറുകയായിരുന്നു. ലോറി ഡ്രൈവർക്കും സാരമായ പരുക്കുകൾ സംഭവിച്ചിട്ടുണ്ട്.
അപകടം നടന്നതിന് പിന്നാലെ റോഡിൽ ഏകദേശം 45 മിനിറ്റ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലുലു ഗ്രൂപ്പിലെ ജീവനക്കാരനാണ് ആദർശ്. തദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."