HOME
DETAILS

Qatar Sports Day | നാളെ ദേശീയ കായികദിനം; ഖത്തറിൽ പൊതുഅവധി; കൈ നിറയെ സമ്മാനം വാഗ്ദാനം ചെയ്ത് നിരവധി മത്സരങ്ങൾ

  
Web Desk
February 10 2025 | 05:02 AM

Qatar announces public holiday for Sports Day tomorrow

 

ദോഹ : ദേശീയ കായിക ദിനാഘോഷത്തിൻ്റെ ഭാഗമായി രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു ഖത്തർ അമീർ. "ഒരിക്കലും വൈകരുത്" ( Never Too Late) എന്ന ആശയത്തോടെയാണ് ഈ വർഷത്തെ ദേശീയ കായിക ദിനം ഖത്തർ ആചരിക്കുന്നത്. ദേശീയ കായിക ദിനത്തിന്റെ ഭാഗമായി നാളെ (ഫെബ്രുവരി 11)ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ പ്രസ്താവനയിൽ അറിയിച്ചു. എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.

കായിക ദിനത്തോടനുബന്ധിച്ച് ഖത്തർ നാഷനൽ ഒളിംപിക് കമ്മിറ്റി, ഖത്തർ ഫൗണ്ടേഷൻ, സ്പോർട്സ് ക്ലബ്ബുകൾ, മന്ത്രാലയങ്ങൾ, ഖത്തറിലെ പ്രമുഖ കമ്പനികൾ തുടങ്ങിയവയ്ക്ക് കീഴിൽ വിപുലമായ പരിപാടികളാണ് നാളെ നടക്കാൻ പോകുന്നത്. ഖത്തർ ഒളിംപിക് കമ്മിറ്റി (ക്യുഒസി) സംഘടിപ്പിക്കുന്ന ഹാഫ് മാരത്തൺ ലുസൈൽ ബൊളിവാർഡിൽ നടക്കും. 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം, 5 കിലോമീറ്റർ ഓട്ടം, 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരു കിലോമീറ്റർ ഫൺ റൺ തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.

ഹാഫ് മാരത്തൺ രാവിലെ ആറു മണിക്ക് ആരംഭിക്കും. 

10 കിലോമീറ്റർ ഓട്ടം ഏഴ് മണിക്കും നടക്കും. 

5 കിലോമീറ്റർ ഓട്ടം 7:30 നു ആരംഭിക്കും.

കുട്ടികൾക്കുള്ള ഒരു കിലോമീറ്റർ ഫൺ റൺ 8:30 നും നടക്കും.

 വിവിധ വിഭാഗങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡ് ഉൾപ്പെടയുള്ള സമ്മാനങ്ങളും ഉണ്ടാകും.

 ഹാഫ് മാരത്തൺ മത്സരങ്ങളിൽ പങ്കെടുക്കനായി പ്രവാസികൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ നിന്നായി ആയിരങ്ങൾ പേര് റജിസ്റ്റർ ചെയ്തതായി QOC അറിയിച്ചു. 

 വനിതകൾക്കായി എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വിമൻസ് ഫിറ്റ്നസ് ചലഞ്ച്, വനിതാ ഫുട്ബോൾ, ഓട്ടം എന്നിവയും സംഘടിപ്പിക്കും. ഓക്സിജൻ പാർക്കിലെ ഫാമിലി സോണിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിപുലമായ ഇനങ്ങളും ഉണ്ടാകും. ഇതോടൊപ്പം വികലാംഗർക്കുള്ള സ്‌പോർട്‌സ് പരിപാടികളും എജ്യുക്കേഷൻ സിറ്റിയിൽ നടക്കും.

കൂടാതെ കാണികൾക്കായും വിവിധ വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ഹാൻഡ്‌ബോൾ, ഷൂട്ടിങ്, വോളിബോൾ, ബോക്‌സിങ്, ആയോധനകല തുടങ്ങിയ കായിക ഇനങ്ങളാണ് കാണികൾക്ക് ആയി നടത്തുന്നത്.

  'വിസിറ്റ് ഖത്തർ' സംഘടിപ്പിക്കുന്ന ഫൺ റൺ നാളെ വൈകുന്നേരം 5.50 ന് മുശൈരിബ് ഡൗൺ ടൗണ്ണിൽ നടക്കും.

 ഖത്തർ നാഷനൽ ലൈബ്രറി സംഘടിപ്പിക്കുന്ന പരിപാടികൾ ഉച്ചക്ക് ഒരു മണി മുതൽ നാല് മണി വരെ നാഷണൽ ലൈബ്രറി ഹാളിൽ നടത്തും.

 ഖത്തർ സൈക്ലിസ്റ്റ് സെന്റ‍ർ കായിക ദിനപരിപാടികൾ എജ്യുക്കേഷൻ സിറ്റിയിലെ സെറിമോണിയൽ കോർട്ടിൽ നടക്കും. 

ഖത്തറിലെ വിവിധ സ്ഥാപനങ്ങളും കായിക കൂട്ടായ്മകളും പ്രവാസി സംഘടനകളും വിപുലമായ പരിപാടികളാണ് കായിക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. 

Qatar announces public holiday for National Sports Day tomorrow 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി

Kuwait
  •  3 days ago
No Image

മംഗളുരു ആള്‍ക്കൂട്ടക്കൊല; മൂന്നു പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

latest
  •  3 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

'സേനകളുടെ മനോവീര്യം തകര്‍ക്കരുത്'; പഹല്‍ഗാം ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി

National
  •  3 days ago
No Image

ആര്‍എസ്എസ് അനുകൂലികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; 'ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ. കോട്ടയത്ത് തുടക്കമായെന്ന്' പോസ്റ്റിന് അടിക്കുറിപ്പ് 

Kerala
  •  3 days ago
No Image

ജറൂസലേമിൽ കാട്ടുതീ, ദേശീയ അടിയന്തരാവസ്ഥ; യമനി മിസൈൽ അവശിഷ്ടങ്ങൾ അഗ്നിക്ക് കാരണമായെന്നും റിപ്പോർട്ടുകൾ

International
  •  3 days ago
No Image

യൂറോപ്പിനെ ഇരുട്ടിലാഴ്ത്തിയ മഹാബ്ലാക്ഔട്ട്: ഐബീരിയൻ പെനിൻസുലയിലെ വൈദ്യുതി മുടക്കത്തിന്റെ കഥ

International
  •  3 days ago
No Image

പുലിപ്പല്ല് കേസ്: വേടനെതിരേ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

Kerala
  •  3 days ago
No Image

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും

Kerala
  •  3 days ago
No Image

ആശകളോടെ, ആശാസമരം 80-ാം ദിവസത്തിലേക്ക്

Kerala
  •  3 days ago