HOME
DETAILS

സ്വകാര്യ സർവകലാശാല ബിൽ ഫെബ്രുവരി 13ന് അവതരിപ്പിക്കും

  
February 10, 2025 | 3:42 PM

Private University Bill to be Introduced on February 13

തിരുവനന്തപുരം: സ്വകാര്യ സർവകവാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അനുമതി നൽകി. നടപ്പ് സമ്മേളത്തിൽ ഫെബ്രുവരി 13ന് ബില്ല് അവതരിപ്പിക്കാനാണ് തീരുമാനം. പ്രധാന സഖ്യകക്ഷിയായ സിപിഐയുടെ എതിർപ്പുകൾ പരിഗണിച്ചാണ് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗം കരട് ബില്ലിന് അംഗീകാരം നൽകിയതെന്നാണ് സൂചന.

നേരത്തെ തന്നെ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിൽ സിപിഎം തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഈ വിഷയം വന്നപ്പോൾ ചില വിഷയങ്ങളിൽ സിപിഐ  എതിർപ്പുയർത്തിയിരുന്നു. ഈ വിഷയത്തിൽ തീരുമാനം എടുക്കുന്നതിനായാണ് ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേർന്നത്.

മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകളുള്ള സ്വകാര്യ സർവകലാശാലകളിൽ ഫീസിനും പ്രവേശനത്തിനും സർക്കാർ നിയന്ത്രണം ഉണ്ടാവില്ല. കൂടാതെ, അധ്യാപക നിയമനത്തിലും ഇടപെടില്ല. അതേസമയം, സംവരണം പാലിച്ചുകൊണ്ടുതന്നെയായിരിക്കും സ്വകാര്യ സർവകലാശാലകളിലെ പ്രവേശനം. എസ്‌സി വിഭാഗത്തിന് 15 ശതമാനവും എസ്ടി വിഭാഗത്തിന് അഞ്ച് ശതമാനവും സംവരണം ഏർപ്പെടുത്തണമെന്നാണ് ബില്ലിലെ നിർദേശം. ഇതിന് വിരുദ്ധമായി സർവകലാശാല പ്രവർത്തിച്ചതായി കണ്ടാൽ രണ്ട് മാസത്തിനുള്ളിൽ സർവകലാശാലയുടെ അംഗീകാരം പിൻവലിക്കാതിരിക്കുന്നതിന് കാരണം കാണിക്കൽ നോട്ടീസ് നൽകാം. വ്യവസ്ഥാ ലംഘനം കണ്ടെത്തിയാൽ സർക്കാരിന് അന്വേഷണത്തിന് ഉത്തരവിടാം. സർവകലാശാലയുടെ സാമ്പത്തികമോ ഭരണപരമോ ആയ വിവരങ്ങളും രേഖകളും പിടിച്ചുപറ്റാൻ സർക്കാരിന് അധികാരമുണ്ടാവും.

സർവകലാശാലകളുടെ ഗവേണിങ് കൗൺസിലിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും, സർക്കാർ നാമനിർദേശം ചെയ്യുന്ന വിദ്യാഭ്യാസ വിദഗ്ദർ അംഗങ്ങളുമായിരിക്കും. കൂടാതെ, അക്കാദമിക് കൗൺസിലിൽ സർക്കാർ നാമനിർദേശം ചെയ്യുന്ന അസോസിയേറ്റ് പ്രൊഫസർ പദവിയിൽ താഴെയല്ലാത്ത മൂന്ന് പേർ ഉണ്ടാകണം തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്.

The Private University Bill is set to be introduced on February 13, marking a significant development in the education sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  3 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  3 days ago