പോഷകാഹാര വാരാചരണത്തിന് തുടക്കം
കോഡൂര്‍: സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് അംഗന്‍വാടികളിലൂടെ നടപ്പിലാക്കുന്ന പോഷകാഹാര വാരാചരണത്തിന് തുടക്കമായി. സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് സംസ്ഥാനത്ത് പോഷകാഹാര വാരാചരണം നടക്കുന്നത്.
വാരാചരണത്തിന്റെ ഭാഗമായി ഒറ്റത്തറയിലെ ചാലാട് അംഗന്‍വാടിയില്‍ അമ്മമാര്‍ക്കുള്ള പാചക മല്‍സരം നടന്നു. അംഗന്‍വാടിയില്‍ നിന്ന് വിതരണം ചെയ്യുന്ന ഗോതമ്പ്, അവില്‍, കടല, അമൃതംപൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കൊണ്ട് തയ്യാറാക്കിയ ഹല്‍വ, പായസം ഉള്‍പ്പെടെ രുചിയേറിയ പതിനെട്ടിനം പലഹാരങ്ങളാണ് അമ്മമാര്‍ മത്സരത്തിനെത്തിച്ചത്.
മത്സരത്തില്‍ ശൈലജ ചക്കിവായില്‍, നസീമ പുതുക്കുടി, പ്രഭാവതി പെരികാത്ര എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
വാരാചരണ പരിപാടി ഗ്രാമപഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി വര്‍ക്കര്‍ ഫാത്തിമ ഊരോത്തൊടി അധ്യക്ഷയായി.
കോഡൂര്‍ പി.എച്.സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി ഹബീബ് റഹ്മാന്‍ ആരോഗ്യകരമായ പാചകരീതിയെകുറിച്ച് ക്ലാസെടുത്തു. അംഗന്‍വാടി ഹെല്‍പ്പര്‍ സുബൈദ കുണ്ടുവായില്‍, ആശ വര്‍ക്കര്‍ സുലൈഖ കണ്ണാട്ടി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."