വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ഇന്ന് മങ്കട മണ്ഡലത്തിലെ വൈദ്യുതി പ്രശ്നങ്ങള്‍ അവതരിപ്പിക്കും
മങ്കട: ഇന്നു മലപ്പുറത്തു നടക്കുന്ന വൈദ്യുതീകരണ പ്രവര്‍ത്തനങ്ങലുടെ അവലോകന യോഗത്തില്‍ മങ്കട മണ്ഡലത്തിലെ വൈദ്യുതി പ്രശ്നങ്ങള്‍ അവതരിപ്പിക്കുമെന്നു ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു.
സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും വൈദ്യുതി മേഖലയുടെ വികസനാവശ്യങ്ങളും മറ്റു പ്രശ്നങ്ങളും പരിശോധിക്കുന്നതിനുള്ള യോഗം ഇന്നു മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളിനാണ് ചേരുന്നത്. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മണ്ഡലത്തിലെ വിവിധ വിഷയങ്ങള്‍ എം.എല്‍.എ അവതരിപ്പിക്കും.
മങ്ങകട 66 കെ.വി സബ് സ്റ്റേഷന്110 കെ.വിയാക്കി ഉയര്‍ത്താനും വലമ്പൂര്‍ മുതല്‍ മങ്കട വരെ അഞ്ചു കിലോ മീറ്റര്‍ ദൂരം ലൈന്‍ 66 കെ.വിയില്‍ നിന്നു 110 ആക്കി ഉയര്‍ത്താനും മക്കരപ്പറമ്പിലെ രണ്ടു 5എം.വി.എ ട്രാന്‍സ്ഫോര്‍മര്‍ എട്ട് എം.വി എ ആക്കി ഉയര്‍ത്താനും കൂട്ടിലങ്ങാടി - കുറുവ-കാടാമ്പുഴ റോഡിലെ വറ്റലൂര്‍ തേട്ടക്കര ഭാഗത്തെ രോഡിലുള്ള വൈദ്യുതി ക്കാലുകള്‍ മാറ്റുന്നതിനു നടപടി സ്വീകരിക്കാനും ആവശ്യപ്പെടും.
പുഴക്കാട്ടിരി ഏവാം വാര്‍ഡ് പാതിരമണ്ണ കിഴക്കേ കുളമ്പ് മാണിാര് ചോല പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിപരിക്കാനും, പുഴക്കാട്ടിരി പഞ്ചായത്തിലെ പനങ്ങാങ്ങര മേലേക്കുളമ്പിലെ കാലങ്ങളായുള്ള വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള നടപടിയും കൂട്ടിലങ്ങാടി കടുങ്ങൂത്ത് ട്രാന്‍സ്ഫോര്‍മറിനു കീഴിലെ പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമവും, പുഴക്കാട്ടിരി റഹ്മാനിയ്യ മസ്ജിദിനു സമീപത്തെ വോള്‍ട്ടേജ് ക്ഷാമവും കുറുവ വെട്ടുകാട് വോള്‍ട്ടേജ് പ്രശ്നവും പഴമള്ളൂര്‍ തെക്കേ ക്കുളമ്പ് വൈദ്യുതി പ്രശ്നവും പരിഹരിക്കാനും, പഴമള്ളൂര്‍ കട്ടൂപ്പാറ ഭാഗം ചട്ടിപ്പറമ്പ് സെക്ഷനു കീഴിലാക്കാനും വേരും പിലാക്കലിലെ മുക്കില്‍ ചേരിയത്തെ വൈദ്യുതി പ്രശ്നങ്ങള്‍ക്ക് നടപടി സ്വീകരിക്കാനും തിരൂര്‍ക്കാട് നെല്ലിക്കാപറമ്പ് ഹൈസ്കൂളിനു പിന്നില്‍ ഒരു വര്‍ഷം മുമ്പ് അനുവദിച്ച ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍, കുറുവ ഇരുപതാം പാണക്കാട് കുണ്ടില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനും വിവിധ പഞ്ചായത്തുകളില്‍ നിന്നു ലഭിച്ച പരാതികള്‍ക്കു പരിഹാരവുമടക്കം ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നു എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."