HOME
DETAILS

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

  
May 08 2025 | 12:05 PM

dont-test-the-patience-of-indians-rajnath singh warning-latest news

ന്യൂഡല്‍ഹി: പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. നൂറിലധികം ഭീകരരെ കൊലപ്പെടുത്തിയെന്നും പാകിസ്ഥാന്റെ മിസൈലുകള്‍ ഇന്ത്യ തകര്‍ത്തെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. 

പാകിസ്ഥന്റെ ഭീകരവാദ താവളങ്ങളെ തകര്‍ക്കുകയാണ് ലക്ഷ്യം. ഒന്‍പത് ഭീകരവാദ താവളങ്ങള്‍ തകര്‍ത്തുവെന്നും സാധാരണക്കാര്‍ക്ക് പരുക്കേറ്റിട്ടില്ലെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ സൈനിക നീക്കങ്ങള്‍ക്കായി തയ്യാറാകുകയാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

അതേസമയം ഇന്ത്യ പ്രകോപനത്തിനോ യുദ്ധത്തിനോ തയ്യാറല്ല എന്നാല്‍ പാകിസ്ഥാന്‍ ആക്രമണം തുടര്‍ന്നാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രം വ്യക്തമാക്കി.ഓപ്പറേഷന്‍ സിന്ദുറിലൂടെ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. രാജ്‌നാഥ് സിങിന് പുറമെ, ആഭ്യന്തര മന്ത്രി അമിത് ഷാ,ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം ഓപ്പറേഷന്‍ സിന്ദൂരിന് പൂര്‍ണ പിന്തുണയെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അറിയിച്ചു.

ജമ്മുകശ്മിരിലെ പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പമെത്തിയ വിനോദ സഞ്ചാരികളെ ഏപ്രില്‍ 22നു കൂട്ടക്കൊലചെയ്ത ഭീകരര്‍ക്ക് കൃത്യം പതിനഞ്ചാം ദിവസം തന്നെ ഇന്ത്യ അതിശക്ത തിരിച്ചടി നല്‍കിയിരുന്നു. ഭീകരാക്രമണത്തിന് ഇന്ത്യന്‍ സായുധ സേന നല്‍കിയ ശക്തമായ തിരിച്ചടിയാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍'. പ്രധാനമന്ത്രി നരേന്ദ്ര മോദി പേര് നല്‍കിയ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാടിന്റെ പ്രതീകമായി മാറി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫീസ് വര്‍ധിപ്പിച്ച് ദുബൈയിലെ സ്‌കൂളുകള്‍; ചില വിദ്യാലയങ്ങളില്‍ 5,000 ദിര്‍ഹം വരെ വര്‍ധനവ്

uae
  •  3 days ago
No Image

കൊച്ചി കപ്പലപകടം: അവശിഷ്ടങ്ങൾ മാറ്റുന്നതിൽ വീഴ്ച വരുത്തി, കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം 

Kerala
  •  3 days ago
No Image

വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; സ്വകാര്യ ബസിന് പിഴ

Kerala
  •  3 days ago
No Image

പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍

Kerala
  •  3 days ago
No Image

ഇടുക്കി കാഞ്ചിയാറില്‍ 16 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി സംസ്ഥാനത്തെ 7,072 അങ്കണവാടികൾ

Kerala
  •  3 days ago
No Image

പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തി; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി

Kerala
  •  3 days ago
No Image

വിത്തില്ല, വിലയും കൂടി; വലഞ്ഞ് സംസ്ഥാനത്തെ നെൽകർഷകർ

Kerala
  •  3 days ago
No Image

10 കോടിയിലേക്ക് പരന്നൊഴുകി; ചരിത്രമായി 'ജാരിയ'

Kerala
  •  3 days ago
No Image

തീ നിയന്ത്രണ വിധേയം; കപ്പല്‍ ഇന്നു പുറംകടലിലേക്കു മാറ്റിയേക്കും 

Kerala
  •  3 days ago