HOME
DETAILS

കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബറുടെ ആഹ്വാനം; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

  
February 12, 2025 | 4:10 PM

YouTubers appeal to children not to go to school Department of Public Education filed a complaint against YouTuber

തിരുവനന്തപുരം:യൂട്യൂബ് വീഡിയോയിലൂടെ കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് ആഹ്വാനം ചെയ്ത യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. പത്തനംതിട്ട എസ്പിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നൽകിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയച്ചത്.

യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇക്കാര്യത്തിൽ ഇടപെടാൻ നിർദ്ദേശം നൽകുകയായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പരാതി നൽകിയതിന്റെ തുടർച്ചയായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിയെ നേരിൽ കാണുമെന്നും പരീക്ഷയെഴുതാൻ മതിയായ അറ്റൻഡൻസ് നിർബന്ധമാണെന്ന കാര്യം വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മാർച്ചിൽ പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുത് എന്ന നിലയിൽ യൂട്യൂബ് ചാനലിലൂടെ കുട്ടികളോട് ആഹ്വാനം ചെയ്ത യൂട്യൂബർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കേസ് ഫയൽ ചെയ്തു. പത്തനംതിട്ട എസ്പിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നൽകിയത്. യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇക്കാര്യത്തിൽ ഇടപെടാൻ നിർദ്ദേശം നൽകുകയായിരുന്നു. പരാതി നൽകിയതിന്റെ തുടർച്ചയായി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡിജിപിയെ നേരിൽ കാണും. പരീക്ഷയെഴുതാൻ മതിയായ അറ്റൻഡൻസ് നിർബന്ധമാണെന്ന കാര്യം വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  3 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  3 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  3 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  3 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  3 days ago
No Image

ശക്തമായ മഴ തുടരും: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ആറിടത്ത്

Kerala
  •  3 days ago
No Image

സി.ബി.എസ്.ഇ വിവാദം: ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

മുന്‍ മന്ത്രി വീണാ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് 'ഹാപ്പിലാന്‍ഡ്' അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നുവീണ് അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

തിരുവനന്തപുരം സ്വദേശിയായ മലയാളി പ്രവാസി സഊദിയിൽ അന്തരിച്ചു

Saudi-arabia
  •  3 days ago