കാത്തിരിപ്പ് കേന്ദ്രത്തിനായി ഇനിയും കാത്തിരിക്കാനാണ് വിധി!
അങ്ങാടിപ്പുറം: വെയിലും മഴയുമൊന്നും ഇവിടെ ബസ് കാത്തുനില്‍ക്കുന്നവര്‍ക്കു പ്രശ്നമല്ല, പ്രശ്നമാക്കിയിട്ടു പ്രത്യേക കാര്യവുമില്ല, കാരണം, ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലെന്നതുതന്നെ.
അങ്ങാടിപ്പുറം റയില്‍വേ ഗേറ്റ് സ്റ്റോപ്പില്‍ ബസ് കാത്തുനില്ക്കുന്നവര് തല്ക്കാലം പീടികത്തിണ്ണയില്തന്നെ അഭയം പ്രാപിക്കേണ്ടിവരുമെന്നതാണ് അവസ്ഥ.
സ്വകാര്യ വ്യക്തിയുടെ വര്‍ക്ക്ഷോപ്പിന്റെ തിണ്ണയിലാണ് ഇവിടെ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ മുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നതാണ് അങ്ങാടിപ്പുറത്ത് ഒരു ബസ് സ്റ്റോപ്പ് വേണമെന്നത്. എന്നാല്‍ കാര്യമൊന്നുമുണ്ടായിട്ടില്ല. സമീപത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍മുതല്‍ വിദൂരസ്ഥലങ്ങളില്‍നിന്നു ട്രെയിന്‍ മാര്‍ഗമെത്തുന്ന യാത്രക്കാരടക്കം നിരവധി പേരാണ് ഇവിടെ ബസ് കാത്തുനില്‍ക്കാറുള്ളത്.
ബസ് സ്റ്റോപ്പില്ലാത്തിനാല് ബസുകള്‍ എവിടെ നിര്‍ത്തുമെന്നതും യാത്രക്കാര്‍ക്കു തിരിച്ചറിയാനാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."