HOME
DETAILS

ധോണിയേയും കോഹ്‍ലിയെയും ഒരുമിച്ച് മറികടന്നു; ക്യാപ്റ്റൻസിയിൽ ഒന്നാമനായി ഹിറ്റ്മാൻ

  
February 13 2025 | 06:02 AM

Rohit Sharma create a new record in captaincy with Indian cricket team

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ മൂന്നും വിജയിച്ചുകൊണ്ട് ആധികാരികമായാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അവസാന മത്സരത്തിൽ 142 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 356 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 214 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു. ഈ പരമ്പര വിജയത്തോടെ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമ്മ ഒരു തകർപ്പൻ നേട്ടമാണ് സ്വന്തമാക്കിയത്. 

ഏറ്റവും കൂടുതൽ ഏകദിന പരമ്പരകൾ വൈറ്റ്‌വാഷ് ചെയ്ത് വിജയങ്ങൾ സ്വന്തമാക്കുന്ന ഇന്ത്യൻ ക്യാപ്റ്റനായാണ് രോഹിത് മാറിയത്. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ നേടുന്ന നാലാമത്തെ വൈറ്റ്‌വാഷ് പരമ്പര ആയിരുന്നു ഇംഗ്ലണ്ടിനെതിരെ നേടിയത്. വെസ്റ്റ് ഇൻഡീസ് (2022), ശ്രീലങ്ക (2023), ന്യൂസിലാൻഡ് (2023) എന്നീ ടീമുകളെയാണ് രോഹിത് ശർമയുടെ കീഴിൽ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നത്. മൂന്ന് തവണ എതിരാളികളെ സമ്പൂർണമായി പരാജയപ്പെടുത്തി പരമ്പരകൾ സ്വന്തമാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ എംഎസ് ധോണി, വിരാട് കോഹ്‌ലി എന്നിവരെ മറികടന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. 

പരമ്പരയിലെ രണ്ടാം മത്സരത്തിൽ രോഹിത് സെഞ്ച്വറി നേടിയും തിളങ്ങിയിരുന്നു. മത്സരത്തിൽ 90 പന്തിൽ 119 റൺസാണ് രോഹിത് അടിച്ചെടുത്തത്. 12 ഫോറുകളും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്. ഇംഗ്ലണ്ട് ഉയർത്തിയ 304 റൺസ്  പിന്തുടർന്നിറങ്ങിയ ഇന്ത്യ രോഹിത്തിന്റെ സെഞ്ച്വറി കരുത്തിൽ നാല് വിക്കറ്റ് ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. 

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ഐസിസി ചാമ്പ്യൻസ് ട്രോഫിയാണ്. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമാണ് ഉള്ളത്.

ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ സ്‌ക്വാഡ് 

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ(വിക്കറ്റ് കീപ്പർ), റിഷബ് പന്ത്(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ്. ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്; എട്ട് ദിവസത്തില്‍ പിടിച്ചത് 1.9 കോടിയുടെ ലഹരിമരുന്ന്

Kerala
  •  3 days ago
No Image

മയാമിക്ക് വേണ്ടിയല്ല, കരിയറിന്റെ അവസാനത്തിൽ മെസി ആ ക്ലബ്ബിലാണ് കളിക്കേണ്ടത്: മുൻ ബാഴ്സ താരം

Football
  •  3 days ago
No Image

കണ്ണൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്

Kerala
  •  3 days ago
No Image

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്ന് പറന്നുയരാന്‍ ഒരുങ്ങി യുഎഇയുടെ ഇത്തിഹാദ്-സാറ്റ്

uae
  •  3 days ago
No Image

ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പനയ്ക്കായി; ആകാശ് വില്‍പന നടത്തുന്നയാളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്‌

Kerala
  •  3 days ago
No Image

ഗതാഗത നിയമലംഘനം; ഒമാനില്‍ അഞ്ഞൂറിലധികം വാഹനങ്ങള്‍ പിടിച്ചെടുത്തു

oman
  •  3 days ago
No Image

കുവൈത്തില്‍ ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

latest
  •  3 days ago
No Image

ചുട്ടുപൊള്ളും; പത്ത് ജില്ലകളില്‍ താപനില ഉയരും,ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

യുഎഇയില്‍ ഡ്രൈവിംഗ്‌ ലൈസന്‍സില്ലാതെയാണോ വാഹനമോടിക്കുന്നത്, എങ്കില്‍ കീശ കാലിയാകും

uae
  •  3 days ago