എസ്.എം.എഫ് പഞ്ചായത്ത് കമ്മിറ്റികള്‍ 30നകം പുന:സംഘടിപ്പിക്കും
മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷന് ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് കമ്മിറ്റികളും സെപ്റ്റംബര്‍ 30നകം പുനഃസംഘടിപ്പിക്കാനും മേഖലാ കമ്മിറ്റി തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 25നകം പൂര്‍ത്തിയാക്കാനും ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ജില്ലാ കൗണ്‍സില്‍ നവംബര്‍ 15 ന് മലപ്പുറത്ത് നടക്കും. വിവിധ മേഖലകള്‍ക്കുള്ള തെരഞ്ഞെടുപ്പ് തിയതിയും റിട്ടേണിങ് ഓഫിസര്‍മാരെയും നിരീക്ഷകരെയും യോഗത്തില്‍ തെരഞ്ഞെടുത്തു.
റിട്ടേണിങ് ഓഫിസര്‍മാര്‍: പെരിന്തല്‍മണ്ണ(കാളാവ് സൈതലവി മുസ്ലിയാര്), മലപ്പുറം (സൈതുട്ടി ഹാജി), കുറ്റിപ്പുറം(കെ.കെ എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുറസാഖ് മുസ്ലിയാര്), പൊന്നാനി(റസാഖ് മൗലവി), കോട്ടക്കല്‍(യു.ശാഫി ഹാജി), തിരൂരങ്ങാടി(കുഞ്ഞുട്ടി മുസ്ലിയാര്,സൈതലവി ഹാജി), വേങ്ങര(ഹസൈന് മാസ്റ്റര്‍), ചേളാരി(ഹംസ ഹാജി കാപ്പില്‍), താനൂര്‍(കമൂല്‍ ഫൈസി), തിരൂര്‍(സമദ് ഫൈസി), വളവന്നൂര്‍(സി. മൂസ ഹാജി കാടാമ്പുഴ), മഞ്ചേരി(കെ.ടി കുഞ്ഞിമോന് ഹാജി), കാളികാവ്(സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍), അരീക്കോട് (എസ്.കെ പി.എം തങ്ങള്‍), കൊണ്ടോട്ടി(കെ റഹ്മാന് ഫൈസി), എടവണ്ണപ്പാറ (അമ്പായത്തിങ്ങല്‍ അബൂബക്കര്‍), എടക്കര(കുഞ്ഞഹമ്മദ് മുസ്ലിയാര്), നിലമ്പൂര്‍(കെ.ടി കുഞ്ഞാന്), മേലാറ്റൂര്‍(സൈതുട്ടി ഹാജി).
ജില്ലാ വര്‍ക്കിങ് സെക്രട്ടറി യു ശാഫി ഹാജി ചെമ്മാട്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കാളാവ് സൈതലവി മുസ്ലിയാര്, കെ.എം സൈതലവി ഹാജി, സൈതുട്ടി ഹാജി ചെരക്കാപറമ്പ്, കെ.ടി കുഞ്ഞാന് ചുങ്കത്തറ, പി.കെ രായിന്‍ ഹാജി, ഒ.കെ കുഞ്ഞിമാനു മുസ്ലിയാര്, കെ.വി ബീരാന് മാസ്റ്റര്‍, പി.സി മുസ്തഫ ഹാജി കാപ്പ്, ഇ.കെ കുഞ്ഞഹമ്മദ് മുസ്ലിയാര്, കെ.കെ എസ് തങ്ങള്‍ വെട്ടിച്ചിറ, വി കുഞ്ഞുട്ടി മുസ്ലിയാര്, ഒ.പി കുഞ്ഞാപ്പു ഹാജി, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, എസ്.കെ പി.എം തങ്ങള്‍ നെടിയിരുപ്പ്, പി.മോയിട്ടു മൗലവി, ടി.എച്ച്.എ.അസീസ് ബാഖവി, എ.വി ഇസ്മായില്‍ ഹുദവി ചെമ്മാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."