HOME
DETAILS

 എന്റെ പൊന്നു പൊന്നേ...; കുതിച്ചുയരുന്ന സ്വർണവിലയും പിന്നിലെ കാരണങ്ങളുമറിയാം

  
Web Desk
February 13 2025 | 09:02 AM

Why Are Gold Prices Soaring Understanding the Surge in Gold Prices in India

എവിടേക്കാ സ്വർണത്തിന്റെ പോക്ക് ? കുറച്ചു നാളുകളായി ആകെ പടർന്നു പിടിക്കുന്ന ഒരു ചോദ്യമാണിത്. കയ്യും കണക്കുമില്ലാതെയാണ് സ്വർണവില കുതിച്ചു കയറുന്നത്. ചുരുക്കി പറഞ്ഞാൽ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിൽ. വിപണിയെ മുൻനിർത്തുമ്പോൾ സ്വർണ വിലയിൽ ഇടിവ് സംഭവിക്കുന്നുണ്ടെങ്കിലും ആകെ വിപണയിയെ അവലോകനം ചെയ്‌താൽ സ്വർണ വില ഇനിയും കൂടും. സ്വർണ വിലയിലെ ഈ കുതിച്ചു ചാട്ടങ്ങൾക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? പരിശോധിക്കാം. 

സ്വർണ വില പല കാര്യങ്ങളുടെ അടിസ്ഥാനങ്ങളിലാണ് നിർവ്വചിക്കുക. സ്വർണത്തിന്റെ ആവശ്യം, പണപ്പെരുപ്പം, ഡോളറിന്റെ വിനിമയ നിരക്ക്,  ഇറക്കുമതി തീരുവ, പലിശ നിരക്ക് തുടങ്ങുന്ന കാര്യങ്ങളാണ് സ്വർണ വിലയെ പൊതുവെ സ്വാധീനിക്കുന്നത്. എളുപ്പമാക്കി പറഞ്ഞാൽ മേൽപറയുന്ന കാര്യങ്ങളാണ് സ്വർണത്തിന്റെ വിലയിൽ ഉയർച്ചയും താഴ്ചയുമൊക്കെ ഒരു പരിധി വരെ നിയന്ത്രിക്കുന്നത്. 

നിലവിൽ സ്വർണത്തിന്റെ ഈ കുതിച്ചു ചാട്ടങ്ങൾക്കു പിന്നിലുള്ള പ്രധാന കാരണം സ്വർണത്തിന്റെ ആവശ്യകത കൂടിയതാണ്. ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയത് മുതൽ അമേരിക്ക കൈ കൊള്ളുന്ന നിലപാടുകൾ ആഗോള വിപണിയെ പിടിച്ചു കുലുക്കിയിരുന്നു. ഒരു ആഗോള വ്യാപാര യുദ്ധം വരെ മുന്നിൽ കാണുന്ന സാഹചര്യത്തിൽ നിക്ഷേപകർ സ്വർണ്ണം വാങ്ങികൂട്ടാൻ തുടങ്ങി. പൊതുവെ സ്വർണത്തെ സുരക്ഷിത നിക്ഷേപ  മായാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ സ്വർണത്തിന്റെ ആവശ്യകതയുമേറി. 

സ്വർണം എങ്ങനെ സുരക്ഷിത നിക്ഷേപമാകുന്നു ? 
ലോകത്ത് പല മൂല്യത്തിൽ ഒട്ടേറെ നാണയങ്ങളും കറൻസികളും ലോഹങ്ങളുമൊക്കെയുണ്ടെങ്കിലും സ്വർണത്തെ പോലെ ആവശ്യകതയും നിത്യ ഉപയോഗവും മറ്റൊന്നിനുമില്ല എന്ന് തന്നെ വേണം പറയാൻ. ഇന്ത്യ പോലുള്ള രാജ്യങ്ങൾ അതിനേറെ ഉദാഹരണമാണ്. സാമൂഹ്യപരമായും സാംസ്കാരികമായും സ്വർണത്തോട് വളരെ അടുത്ത് നിൽക്കുന്നവരാണ് നമ്മൾ. തലമുറയിൽ നിന്ന് തലമുറയിലേക്കുള്ള കൈമാറ്റവും സ്വർണത്തിന് തന്റേതായ വ്യാപാര പദവി നൽകുന്നുണ്ട്. ലോകത്തെ പഴക്കം ചെന്ന ആസ്തികളിൽ ഒന്ന് കൂടെയാണ് സ്വർണ്ണം. സ്വർണം അതിന്റെ മൂല്യം സ്ഥിരമായി നിലനിർത്തുന്നു എന്ന് സാരം. സ്വർണത്തിന് എന്നും അതിന്റേതായ മൂല്യമുണ്ടെങ്കിലും  സ്വർണത്തെ എപ്പോഴും സുരക്ഷിത നിക്ഷേപമായി പരിഗണിക്കൽ സാധ്യമല്ല.

 കേരളത്തിൽ ഇന്ന് (13-02-2025) സ്വർണവിലയിൽ നേരിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വർധിച്ചത്. അതായത് പവൻ വാങ്ങാൻ 63840 രൂപയാണ് നൽകേണ്ടത്. ​ ഗ്രാമിന് 40 രൂപ കൂടി 7980 രൂപയായി. 

കേരളത്തിൽ ഈ മാസം (ഫെബ്രുവരി 2025) രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ നിരക്ക് 61640 രൂപയാണ്. ഏറ്റവും  കൂടിയ നിരക്ക്  64480 രൂപയുമാണ്. വൻതോതിലുള്ള വിലക്കുറവ് ഇനി പ്രതീക്ഷിക്കണ്ടതില്ലെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പകരം നേരിയ ചാഞ്ചാട്ടങ്ങൾക്കാണ് സാധ്യതയെന്നും അവർ പറയുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുനിരത്തില്‍ തള്ളിയ മാലിന്യം വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികള്‍

Kerala
  •  2 days ago
No Image

നാലു ചാക്കുകളില്‍ നിറയെ നോട്ടുകള്‍, ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയില്‍, ഡല്‍ഹി ജഡ്ജിയുടെ നില പരുങ്ങലില്‍; രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടേക്കും | Video

National
  •  2 days ago
No Image

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന്റെ ദുരൂഹ മരണം; കാരണം ന്യൂമോണിയ

Kerala
  •  3 days ago
No Image

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ കണ്ടെന്റ് ക്രിയേറ്റേഴ്സിന് തൊഴിൽ അവസരം; എല്ലാ ജില്ലകളിലും താത്കാലിക നിയമനം

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-22-03-2025

PSC/UPSC
  •  3 days ago
No Image

ലഹരിക്കെതിരെ ജാഗ്രതയുടെ ഒരു മാസം; ഓപ്പറേഷന്‍ ഡി-ഹണ്ട് ശക്തമാകുന്നു

Kerala
  •  3 days ago
No Image

ചാമ്പ്യന്മാരെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  3 days ago
No Image

സംസ്ഥാനത്ത് വേനൽമഴക്കൊപ്പം ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം

Kerala
  •  3 days ago
No Image

ചോരാത്ത ഈ കൈകൾ ഇനി ധോണിയുടെ റെക്കോർഡിനൊപ്പം; വരവറിയിച്ച് ബാംഗ്ലൂർ താരം

Cricket
  •  3 days ago
No Image

ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് സഊദി 

Saudi-arabia
  •  3 days ago